/kalakaumudi/media/media_files/2025/04/11/lGEOBcOJuxF4FZSyBbjk.jpg)
തിരുവനന്തപുരം: ത്രീ സ്റ്റാറിനും അതിനുമുകളിലുള്ള ഹോട്ടലുകള്‍ക്കും റിസോര്‍ട്ടുകള്‍ക്കും ഇനി കള്ള് വാങ്ങി വില്‍ക്കാനാകുമെന്ന് എക്‌സൈസ് മന്ത്രി എംബി രാജേഷ് പറഞ്ഞു. മന്ത്രിസഭ അംഗീകരിച്ച പുതിയ മദ്യനയം വിശദീകരിക്കുകയായിരുന്നു വാര്‍ത്താസമ്മേളനത്തില്‍ എക്‌സൈസ് മന്ത്രി പറഞ്ഞു. നാടന്‍ കള്ള് വില്‍ക്കാനുള്ള പ്രത്യേക അനുമതിയാണ് നല്‍കുന്നത്. സംസ്ഥാനത്തെ കള്ള് ഷാപ്പുകളോട് ചേര്‍ന്ന് നല്ല ഭക്ഷണശാലകളും ആരംഭിക്കുമെന്നും എംബി രാജേഷ് പറഞ്ഞു.
ലഹരിയോടുള്ള ആസക്തി കുറയ്ക്കുകയെന്നതാണ് മദ്യ നയത്തിന്റെ കാതല്‍. ഒപ്പം യാഥാര്‍ഥ്യം മനസ്സിലാക്കിയുള്ള പ്രായോഗിക നടപടികളും പുതിയ മദ്യനയത്തിലുണ്ട്. സ്‌കൂള്‍ ബസ് ജീവനിക്കാര്‍ക്ക് ഉള്‍പ്പെടെ ലഹരി വിരുദ്ധ ബോധവത്കരണം നടത്തും. സര്‍ക്കാര്‍ വിഞാപനം ചെയ്ത ടൂറിസം സെന്ററുകളില്‍ ടോഡി പാര്‍ലറുകള്‍ തുടങ്ങും. ഡ്രൈ ഡേ ടൂറിസം മേഖലയ്ക്ക് വലിയ നഷ്ടമാണ് ഉണ്ടാക്കുന്നത്.
ഇക്കാരണങ്ങളാലാണ് ഡ്രൈ ഡേയില്‍ ത്രീ സ്റ്റാറിനും അതിനുമുകളിലുമുള്ള ഹോട്ടലുകളില്‍ മദ്യം വിളമ്പാന്‍ നിബന്ധനകള്‍ക്ക് വിധേയമായി അനുമതി നല്‍കിയത്. ഡ്രൈ ഡേയില്‍ നടത്തുന്ന കോണ്‍ഫറന്‍സ്, വിവാഹം എന്നിവയില്‍ മദ്യം വിളമ്പാന്‍ 50000രൂപ ഫീസ് നല്‍കി പ്രത്യേകം ലൈസന്‍സ് എടുക്കണം. ഇതിനായി ഒരാഴ്ച മുമ്പ് അപേക്ഷ നല്‍കണമെന്നും എംബി രാജേഷ് പറഞ്ഞു.