/kalakaumudi/media/media_files/2025/01/16/e7JlkxP1xxG7hz3ctYri.jpg)
കൊച്ചി: ഇരുമ്പനം ചിത്രപ്പുഴ വെള്ളോപ്പാടി റോഡിൽ വൻതോതിൽ ടോയ്‌ലെറ്റ് മാലിന്യം തള്ളി. ചിത്രപ്പുഴയിയിലേക്ക് റോഡിനു കുറുകെ മഴവെള്ളം ഒഴുകുന്ന പൈപ്പ് ആരംഭിക്കുന്ന കുളം സാമൂഹ്യ വിരുദ്ധർ തള്ളുന്ന മാലിന്യം കൊണ്ടു നിറഞ്ഞിരിക്കുകയാണ്. ശുചിമാലിന്യം ഒഴുക്കാൻ വരുന്ന ലോറികൾ റോഡിന്റെ വശങ്ങളിൽ സ്ഥാപിച്ചിരുന്ന സംരക്ഷണ കോൺക്രീറ്റു കുറ്റികളും ഇടിച്ചു തകർത്തു. നിലവിൽ ചിത്രപ്പുഴയിൽ തണ്ണീർച്ചാൽ പാർക്കിനു സമീപം പുഴയിൽ ടൺ കണക്കിനു മാലിന്യമുണ്ട്. ഏതു നിമിഷവും പകർച്ച വ്യാധി പടരാൻ സാദ്ധ്യതയുണ്ട്.
മാസങ്ങൾക്ക് മുമ്പ് രാത്രിയിൽ മാലിന്യം ഒഴുക്കാൻ വന്ന ടാങ്കർ ലോറി റോഡിൽ നിന്നാണ് നഗരസഭാ അധികൃതർ പിടികൂടിയത്. എന്നാൽ ഇവിടെ ഒരു ക്യാമറ സ്ഥാപിക്കണമെന്നുള്ള ദീർഘനാളത്തെ ആവശ്യത്തോട് അധികൃതർ മുഖം തിരിക്കുകയാണെന്ന് നാട്ടുകാർ പറയുന്നു. അടിയന്തരമായി ക്യാമറ സ്ഥാപിക്കണമെന്ന് ട്രൂറ മേഖലാ പ്രസിഡന്റ് വി.എം.വിജയനും സെക്രട്ടറി എം.എസ്. നായരും ആവശ്യപ്പെട്ടു.