മലപ്പുറം: വിദ്യാര്‍ഥികളുമായി സഞ്ചരിച്ച ടൂറിസ്റ്റ് ബസ് അപകടത്തില്‍പ്പെട്ട് വിദ്യാര്‍ഥിനി മരിച്ചു. മലപ്പുറം മൊറയൂര്‍ അറഫാ നഗര്‍ സ്വദേശി മുജീബ് റഹ്മാന്‍ ബാഖവിയുടെ മകള്‍ ഫാത്തിമ ഹിബ(17)യാണ് മരിച്ചത്.കൊണ്ടോട്ടിപള്ളിമുക്ക് ഹയാത്തുല്‍ ഇസ്ലാം മദ്രസ വിദ്യാര്‍ഥിയായിരുന്നു. വെളിയങ്കോട് ഫ്‌ലൈ ഓവറിലാണ് അപകടമുണ്ടായത്. പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു സംഭവം.
അപകടത്തില്‍ ഫിദൽഹന്നാഎന്നവിദ്യാർത്ഥിനിക്ക് ഗുരുതരമായി പരിക്കേറ്റു. ഈവിദ്യാർത്ഥിനിയെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റ് കുട്ടികള്‍ സുരക്ഷിതരാണ്.വാഗമണ്ണിലേക്ക് വിനോദയാത്ര പോയി മടങ്ങിവന്ന ബസ് ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ചാണ് അപകടമുണ്ടായത്.മൃതദേഹംകുറ്റിപ്പുറംതാലൂക്ക്ആശുപത്രിയിൽ.