/kalakaumudi/media/media_files/2025/08/04/kerala-tourism-2025-08-04-17-17-56.jpg)
തിരുവനന്തപുരം : കേരളത്തിലേക്കുള്ള ആഭ്യന്തര വിനോദ സഞ്ചാരികളുടെ വരവില്‍ വന്‍ വര്‍ധനവ്. ടൂറിസം വകുപ്പിന്റെ കണക്കുകള്‍ പ്രകാരം 2024 മേയ്, ജൂണ്‍, ജൂലൈ മാസങ്ങളില്‍ 72,000 ആഭ്യന്തര വിനോദ സഞ്ചാരികളാണ് കേരളത്തിലേക്ക് എത്തിയത്.
എന്നാല്‍, കഴിഞ്ഞ മൂന്ന് മാസങ്ങളില്‍ ഇതിനെക്കാള്‍ ഏഴ് മടങ്ങിലധികം സഞ്ചാരികളെത്തി. ഏപ്രില്‍ 22ന് പഹല്‍ഗാമിലുണ്ടായ ആക്രമണത്തിനു ശേഷം കേരളത്തില്‍ എത്തിയവര്‍ 5,20,000 ആണ്. രാജ്യത്തെ മറ്റു സംസ്ഥാനങ്ങളെക്കാള്‍ കൂടുതല്‍ പേര്‍ തിരഞ്ഞെടുത്തത് കേരളമാണെന്നാണു നിഗമനം.
തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര, തെലങ്കാന എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് കൂടുതലും കേരളത്തിലേക്ക് എത്താറുള്ളത്. എന്നാല്‍, ഡല്‍ഹി, മഹാരാഷ്ട്ര, ഗുജറാത്ത്, ബംഗാള്‍ എന്നിവിടങ്ങളില്‍നിന്നും ഇത്തവണ സഞ്ചാരികളെത്തി.വിദേശ,ആഭ്യന്തര സഞ്ചാരികളില്‍ കൂടുതല്‍പേര്‍ സന്ദര്‍ശിച്ചത് കൊച്ചിയാണ്. മൂന്നാറിലും കൂടുതല്‍ സഞ്ചാരികളെത്തി.കേരളത്തിലെ വിമാനത്താവളങ്ങളില്‍ എത്തി ഒരു ദിവസമെങ്കിലും ടൂറിസം കേന്ദ്രങ്ങളില്‍ താമസിക്കുന്ന വരുടെ കണക്കുകളാണ് ടൂറിസം വകുപ്പ് ശേഖരിച്ചിട്ടുളളത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
