ടിപി കേസ് പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കില്ലെന്ന് ജയില്‍ മേധാവി

ശിക്ഷ ഇളവ് നല്‍കാനായി 188 തടവുകാരുടെ പട്ടിക തയ്യാറാക്കി. 2022 നവംബറില്‍ സംസ്ഥാന സര്‍ക്കാര്‍ ഇറക്കിയ മാനദണ്ഡ പ്രകാരമാണ് ടിപി കേസ് പ്രതികളെയും പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.

author-image
Athira Kalarikkal
Updated On
New Update
tp case
Listen to this article
0.75x1x1.5x
00:00/ 00:00

കണ്ണൂര്‍ : ടിപി വധക്കേസിലെ പ്രതികള്‍ക്ക് ശിക്ഷായിളവ് നല്‍കില്ലെന്ന് ജയില്‍ മേധാവി. പ്രതികള്‍ക്ക് ശിക്ഷായിളവിന് റിപ്പോര്‍ട്ട് തേടിയത് ആഭ്യന്തര മന്ത്രാലയത്തിന്റെ ചട്ടപ്രകാരമെന്ന് ജയില്‍ സൂപ്രണ്ട് പറഞ്ഞത്.  ജയില്‍ എഡിജിപിക്ക് നല്‍കിയ വിശദീകരണത്തിലാണ് ജയില്‍ സൂപ്രണ്ട് തന്റെ നിലപാട് വ്യക്തമാക്കിയത്. 

ശിക്ഷ ഇളവ് നല്‍കാനായി 188 തടവുകാരുടെ പട്ടിക തയ്യാറാക്കി. 2022 നവംബറില്‍ സംസ്ഥാന സര്‍ക്കാര്‍ ഇറക്കിയ മാനദണ്ഡ പ്രകാരമാണ് ടിപി കേസ് പ്രതികളെയും പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസില്‍ നിന്ന് റിപ്പോര്‍ട്ട് തേടിയത്. 188 പേരുടെയും വിടുതല്‍ സംബന്ധിച്ചും പൊലീസിന്റെ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

TP Case