ടിപി വധക്കേസ് പ്രതി അണ്ണന്‍ സിജിത്തിന്റെ പരോള്‍ കാലാവധി നീട്ടി

ബന്ധുവിന്റെ മരണത്തെ തുടര്‍ന്നാണ് അന്ന് പരോള്‍ നല്‍കിയത്. വീണ്ടും 15 ദിവസം കൂടി പരോള്‍ നീട്ടി നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയ അപേക്ഷയിലാണ് സര്‍ക്കാര്‍ ഉത്തരവിട്ടിരിക്കുന്നത്

author-image
Biju
New Update
DF

തിരുവനന്തപുരം: ആര്‍എംപി സ്ഥാപക നേതാവ് ടിപി ചന്ദ്രശേഖരന്‍ വധക്കേസ് കുറ്റവാളി അണ്ണന്‍ സിജിത്തിന്റെ പരോള്‍ കാലാവധി നീട്ടി. 30 ദിവസത്തേക്ക് ജയില്‍ ഡിജിപി നല്‍കിയ അടിയന്തിര പരോള്‍ നല്‍കിയിരുന്നു. 

ബന്ധുവിന്റെ മരണത്തെ തുടര്‍ന്നാണ് അന്ന് പരോള്‍ നല്‍കിയത്. വീണ്ടും 15 ദിവസം കൂടി പരോള്‍ നീട്ടി നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയ അപേക്ഷയിലാണ് സര്‍ക്കാര്‍ ഉത്തരവിട്ടിരിക്കുന്നത്. നേരത്തെ, കേസിലെ മുഖ്യപ്രതി കൊടി സുനിക്ക് ഉള്‍പ്പെടെ പരോള്‍ അനുവദിച്ചത് കെകെ രമ ചോദ്യം ചെയ്തിരുന്നു. 

ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ക്ക് ഇഷ്ടംപോലെ പരോള്‍ കിട്ടുന്നതിനെതിരെ ഭാര്യയും എംഎല്‍എയുമായ കെകെ രമ നിയമസഭയിലാണ് ചോദ്യം ചെയ്തത്. ടിപി കേസിലെ പ്രതികള്‍ക്ക് ഇത്രയധികം ദിവസത്തെ പരോള്‍ എങ്ങനെയെന്ന ചോദ്യമാണ് രമ ഉയര്‍ത്തിയത്. ടിപി കേസിലെ പ്രതികള്‍ക്ക് ഇഷ്ടംപോലെ പരോളും ജാമ്യവുവും കിട്ടുന്നുണ്ട്. കേസുമായി ഒരു ബന്ധവുമില്ല എന്നാണ് സര്‍ക്കാര്‍ 24 മണിക്കൂറും ആണയിടുന്നത്. 

പക്ഷേ പ്രതികളെ ജയിലില്‍ നിര്‍ത്താന്‍ സൗകര്യമില്ലെന്നാണ് സര്‍ക്കാര്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്. എന്നാലും എങ്ങനെയാണ് ടി പി കേസിലെ പ്രതികള്‍ക്ക് മാത്രം ഇങ്ങനെ പരോള്‍ കിട്ടുന്നതെന്നും രമ ചോദിച്ചു. ടിപി കേസിലെ പ്രതികള്‍ക്ക് അനുവദിച്ച പരോളിന്റെ വിവരങ്ങള്‍ പങ്കുവച്ചുകൊണ്ടായിരുന്നു രമയുടെ ചോദ്യങ്ങള്‍. 

കെസി രാമചന്ദ്രന്‍ എന്ന പ്രതിക്ക് 1308 ദിവസത്തെ പരോള്‍ കിട്ടി. അണ്ണന്‍ സിജിത്ത് എന്ന പ്രതിക്ക് 1305 ദിവസത്തെ പരോളാണ് ലഭിച്ചത്. ട്രൗസര്‍ മനോജിന് 1295 ദിവസത്തെ പരോളും ടി കെ രജീഷിന് 1167 ദിവസത്തെ പരോളും ലഭിച്ചെന്ന് രമ ചൂണ്ടിക്കാട്ടിയിരുന്നു. നിങ്ങള്‍ പറഞ്ഞത് നിറവേറ്റിയത് കൊണ്ടാണ് ഇങ്ങനെ പരോള്‍ കൊടുത്ത് അവരെ നിങ്ങള്‍ സംരക്ഷിക്കുന്നതെന്ന വിമര്‍ശനവും സര്‍ക്കാരിനെതിരെ രമ ഉന്നയിച്ചിരുന്നു.

TP Chandrasekaran murder