/kalakaumudi/media/media_files/2024/11/29/qe4YsGIGB62GoDZrO3eV.jpeg)
തൃക്കാക്കര: ഇരുമ്പനം ട്രാക്കോ കേബിൾ ജീവനക്കാരൻ ആത്മഹത്യ
ചെയ്തു.കാക്കനാട് കാളങ്ങാട്ട് റോഡ് കൈരളി നഗറിൽ പി.ഉണ്ണി (55) ആണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് ആറുമണിയോടെ കിടപ്പ് മുറിയിലായിരുന്നു തൂങ്ങിയ നിലയിൽ മൃദദേഹം കണ്ടെത്തിയത്. 29 വർഷത്തോളമായി ഇരുമ്പനം ട്രാക്കോ കേബിൾ കമ്പനി ജീവനക്കാരനായിരുന്നു.ഒരു വർഷമായി ശമ്പളം ലഭിച്ചിരുന്നില്ല. ഇതുമൂലമുള്ള സാമ്പത്തിക പ്രതിസന്ധിയാകാം മരണകാരണമെന്ന് നാട്ടുകാർ പറയുന്നത്.മൃദദേഹം കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.ഭാര്യ: സീന,മക്കൾ: നവ്യ,നീരജ്,