/kalakaumudi/media/media_files/2025/07/16/sabrimala-mr-ajith-kumar-2025-07-16-12-24-31.jpg)
എറണാകുളം : ശബരിമലയിലേക്ക് എഡിജിപി എംആര്‍ അജിത് കുമാര്‍ നടത്തിയ ട്രാക്ടര്‍ യാത്ര ചട്ടവിരുദ്ധമെന്ന സ്‌പെഷ്യല്‍ കമ്മിഷണര്‍ റിപ്പോര്‍ട്ട് ഹൈക്കോടതി ഇന്ന് പരിഗണിക്കും. ചരക്കു നീക്കത്തിന് മാത്രമേ ട്രാക്ടര്‍ ഉപയോഗിക്കാവൂ എന്ന കോടതിയുടെ കര്‍ശന നിര്‍ദ്ദേശം ഉണ്ടെന്നിരിക്കെ ഇതിനെ മറികടന്നാണ് എഡിജിപിയുടെ നടപടി എന്നാണ് റിപ്പോര്‍ട്ട്. പൊലീസിന്റെ ട്രാക്ടറിലാണ് അജിത് കുമാര്‍ കഴിഞ്ഞ ദിവസം ദര്‍ശനത്തിനായി ശബരിമലയിലേക്ക് പോയത്.
നവഗ്രഹ പ്രതിഷ്ഠാ പൂജയ്ക്കുവേണ്ടി നട തുറന്നിരുന്നു, കഴിഞ്ഞ ശനിയാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. അപകടസാധ്യത മുന്‍നിര്‍ത്തി ട്രാക്ടറില്‍ ആളെ കയറ്റുന്നത് ഹൈക്കോടതി നിരോധിച്ചിരുന്നു.സിസിടിവി ദൃശ്യം ആണ് പ്രധാന തെളിവ്. തെളിവുകള്‍ കൃത്യമായി കോടതിക്ക് മുന്നില്‍ എത്തിയാല്‍ നടപടിക്ക് സാധ്യതയുണ്ട്.