/kalakaumudi/media/media_files/2025/12/14/tractar-2025-12-14-12-59-24.jpg)
പത്തനംതിട്ട :ശബരിമലയിൽ ഭക്തർക്ക് ഇടയിലേക്ക് ട്രാക്ടർ പാഞ്ഞുകയറിയുണ്ടായ അപകടത്തിൽ കുട്ടികൾ ഉൾപ്പെടെ ഒൻപത് പേർക്ക് പരിക്കേറ്റു .
ഇതിൽ 2 പേരുടെ നില ഗുരുതരമാണ് .പരിക്കേറ്റവരെ ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .
പരിക്കേറ്റവരിൽ മൂന്ന് പേർ മലയാളികളാണ്. നാല് ആന്ധ്ര സ്വദേശികൾക്കും രണ്ട് തമിഴ്നാട് സ്വദേശികൾക്കുമാണ് പരിക്കേറ്റ മറ്റുള്ളവർ.
മാലിന്യവുമായി പോയ ട്രാക്ടറാണ് അപകടത്തിൽപ്പെട്ടത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
