ട്രേഡിംഗ് തട്ടിപ്പിന് അറുതിയില്ല ഒടുവിൽ കുടുങ്ങിയത് 64 കാരൻ ഊറ്റിയെടുത്തത് 96 ലക്ഷം രൂപ

ട്രേഡിംഗ് തട്ടിപ്പിൽ കുരുങ്ങുന്ന ആളുകളുടെ എണ്ണത്തിൽ വർദ്ധന. വടുതല സ്വദേശിയായ 64 കാരനാണ് ജില്ലയിൽ ഒടുവിൽ തട്ടിപ്പിന് ഇരയായത്. 96,05200 ലക്ഷം രൂപ നഷ്ടപ്പെട്ടു.

author-image
Shyam
New Update
whqnaff

തൃക്കാക്കര : ട്രേഡിംഗ് തട്ടിപ്പിൽ കുരുങ്ങുന്ന ആളുകളുടെ എണ്ണത്തിൽ വർദ്ധന. വടുതല സ്വദേശിയായ 64 കാരനാണ് ജില്ലയിൽ ഒടുവിൽ തട്ടിപ്പിന് ഇരയായത്. 96,05200 ലക്ഷം രൂപ നഷ്ടപ്പെട്ടു. എസ്.ബി.ഐ സെക്യൂരിറ്റീസിന്റെ പേരിൽ തട്ടിപ്പ് നടത്തിയതായി വടുതല സ്വദേശി ജയിംസിന്റെ പരാതിയിൽ കൊച്ചി സൈബർ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. സുരേഷ് ശുക്ല, മാല ടോഡർവോ എന്നിവർക്കെതിരെയാണ് കേസ്. ഇരുവരും കൊൽക്കത്ത സ്വദേശികളെന്നാണ് വിവരം. നവംബർ 11 നാണ് പ്രതികൾ പരാതിക്കാരനെ സമൂഹമാദ്ധ്യമം വഴി സമീപിക്കുന്നത്. തുടർന്ന് എസ്.ബി.ഐ സ്‌റ്റഡി എക്സ്ചേഞ്ച് വാട്സ്അപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യിച്ച് എസ്.ബി.ഐ സെക്യൂരിറ്റീസിന്റെ ചീഫ് ആണെന്ന് ആൾമാറാട്ടം നടത്തി എസ്.ബി.ഐ സെക്യൂരിറ്റീ വഴി ട്രേഡ് ചെയ്താൽ നിക്ഷേപത്തിന് നല്ലൊരു ശതമാനം ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ചു. അന്നുമുതൽ ഡിസംബർ 18 വരെയുള്ള കാലയളവിൽ 96,05200 രൂപ നിക്ഷേപിച്ചു. എന്നാൽ വാഗ്ദാനം ചെയ്തത്ര ലാഭം നൽകാതെ വന്നതോടെ നിക്ഷേപം പിൻവലിക്കാൻ തീരുമാനിച്ചു. പക്ഷേ തുക പിൻവലിക്കാൻ സാധിച്ചില്ല. ഇടപാടുകാരുടെ ഫോണും സ്വിച്ച്ഓഫായി. ഇതോടെയാണ് തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞത്. ഉടൻ പൊലീസിനെ സമീപിക്കുകയായിരുന്നു. കൊച്ചിയിൽ മാത്രം നൂറോളം ട്രേഡിംഗ് തട്ടിപ്പ് കേസുകളാണ് ഏതാനും മാസത്തിനിടെ രജിസ്റ്റർ ചെയ്തിട്ടുള്ളത്.

kochi cyber crime