/kalakaumudi/media/media_files/2025/12/10/eencha-2025-12-10-14-32-10.jpg)
തിരുവനന്തപുരം: മേൽപ്പാലനിർമ്മാണവുമായി ബന്ധപ്പെട്ട് ചാക്ക-തിരുവല്ലം റോഡിൽ 10 മുതൽ 16 വരെ രാത്രിയിൽ 11 മുതൽ രാവിലെ 5 വരെ ഗതാഗതക്രമീകരണം ഏർപ്പെടുത്തി.
ബൈപ്പാസിൽ തിരുവല്ലം ഭാഗത്തു നിന്ന് പൂന്തുറയിലേക്കും ഈഞ്ചയ്ക്കലിൽ നിന്ന് കുമരിചന്തഭാഗത്തേക്കും വാഹനഗതാഗതം അനുവദിക്കില്ല
കോവളം ഭാഗത്തു നിന്ന് കഴക്കൂട്ടം ഭാഗത്തേക്കു പോകുന്ന വാഹനങ്ങൾ തിരുവല്ലം അമ്പലത്തറ അട്ടക്കുളങ്ങര സ്റ്റാച്യു പാറ്റൂർ ചാക്ക വഴിബൈപ്പാസ് റോഡിലെത്തി പോകേണ്ടതാണ്.
കഴക്കൂട്ടത്തുനിന്നു കോവളത്തേക്കുപോകുന്ന വാഹനങ്ങൾ ചാക്ക സർവീസ് റോഡുവഴി പേട്ട ആശാൻ സ്‌ക്വയർ സ്റ്റാച്യു അട്ടക്കുളങ്ങര മണക്കാട് തിരുവല്ലം വഴി പോകേണ്ടതാണ്.
കിള്ളിപ്പാലം പവർഹൗസ് റോഡിൽ നിന്ന് ഈഞ്ചയ്ക്കൽ വഴി കഴക്കൂട്ടത്തേക്കു പോകുന്ന വാഹനങ്ങൾ ചൂരക്കാട്ടുപാളയം തമ്പാനൂർ പനവിള, ആശാൻ സ്‌ക്വയർ ചാക്ക വഴിയോ ശ്രീകണ്‌ഠേശ്വരം ഉപ്പിടാംമൂട് പേട്ട വഴിയോ ബൈപ്പാസിലെത്തണം.
കോവളത്തു നിന്ന് എയർപോർട്ടിലേക്കു വരുന്ന ചെറിയ വാഹനങ്ങൾ കുമരിചന്ത പരുത്തിക്കുഴി സർവീസ് റോഡ് വഴി കല്ലുമൂട് പൊന്നറപ്പാലം, വലിയതുറ ശംഖുമുഖം റോഡിലേക്കു തിരിഞ്ഞുപോകണം;
അട്ടക്കുളങ്ങര ഭാഗത്തു നിന്ന് ചാക്ക ഭാഗത്തേക്കു പോകുന്ന ചെറിയ വാഹനങ്ങൾ വാഴപ്പള്ളി, ശ്രീകണ്‌ഠേശ്വരം ഉപ്പിടാംമൂട് നാലുമുക്ക് പേട്ട വഴിയും പോകണം.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
