മേൽപ്പാല നിർമ്മാണത്തെത്തുടർന്ന് ഈഞ്ചയ്ക്കലിൽ ഇന്നുമുതൽ ഗതാഗതനിയന്ത്രണം

കഴക്കൂട്ടം ഭാഗത്തു നിന്നു കോവളം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ചാക്ക സർവീസ് റോഡുവഴി പേട്ട-പാറ്റൂർ-ആശാൻ സ്‌ക്വയർ-പാളയം- സ്റ്റാച്യു- അട്ടക്കുളങ്ങര-മണക്കാട്-തിരുവല്ലം വഴി പോകണം.

author-image
Devina
New Update
melppalam


തിരുവനന്തപുരം: മേൽപ്പാല നിർമ്മാണവുമായിബന്ധപ്പെട്ട് ഈഞ്ചയ്ക്കൽ ഭാഗത്തു രാത്രി ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി.

 ചാക്ക-തിരുവല്ലം റോഡിൽ ഇന്ന് മുതൽ 16 വരെ രാത്രി 11 രാവിലെ 5 വരെയാണ് ഗതാഗതക്രമീകരണങ്ങൾ.


ബൈപാസിൽ തിരുവല്ലം ഭാഗത്തു നിന്നു പൂന്തുറ ഭാഗത്തേക്കും ഈഞ്ചയ്ക്കല ഭാഗത്തുനിന്നും കുമരിചന്ത ഭാഗത്തേക്കും വാഹനഗതാഗതം അനുവദിക്കില്ല.


കോവളം ഭാഗത്തു നിന്നും കഴക്കൂട്ടം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ തിരുവല്ലം-അമ്പലത്തറ-അട്ടക്കുളങ്ങര-സ്റ്റാച്യു-പാറ്റൂർ-ചാക്ക വഴി ബൈപാസ് റോഡ്‌വഴി പോകണം.


കഴക്കൂട്ടം ഭാഗത്തു നിന്നു കോവളം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ചാക്ക സർവീസ് റോഡുവഴി പേട്ട-പാറ്റൂർ-ആശാൻ സ്‌ക്വയർ-പാളയം- സ്റ്റാച്യു- അട്ടക്കുളങ്ങര-മണക്കാട്-തിരുവല്ലം വഴി പോകണം.


കിള്ളിപ്പാലം പവർഹൗസ് റോഡ് ഭാഗത്ത് നിന്നും ഈഞ്ചയ്ക്കൽ വഴി കഴക്കൂട്ടം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ചൂരക്കാട്ടുപാളയം-തമ്പാനൂർ-പനവിള-ആശാൻസ്‌ക്വയർ-പാറ്റൂർ-ചാക്ക വഴിയോ, ശ്രീകണ്‌ഠേശ്വരം-ഉപ്പിടാമൂട്-പേട്ട-ചാക്ക വഴിയോ ബൈപാസ് വഴിയോ സഞ്ചരിക്കണം.


കോവളം ഭാഗത്തു നിന്നും വിമാനത്താവളത്തിലേക്ക് വരുന്ന ചെറിയ വാഹനങ്ങൾ കുമരിചന്ത പരുത്തുക്കുഴി സർവീസ് റോഡ് വഴി കല്ലുമൂട്-പൊന്നറപാലം-വലിയതുറശംഖുമുഖം റോഡിലേക്ക് തിരിഞ്ഞു പോകേണ്ടതാണ്.


അട്ടക്കുളങ്ങര ഭാഗത്തു നിന്നും ചാക്കഭാഗത്തേക്കും പോകുന്ന കാർ ഉൾപ്പെടെയുള്ള ചെറിയവാഹനങ്ങൾ വാഴപ്പള്ളി-ശ്രീകണ്‌ഠേശ്വരം- ഉപ്പിടാംമൂട്- നാലുമുക്ക് -പേട്ട-ചാക്ക വഴി പോകണം.


വിവരങ്ങൾക്ക് 0471-2558731, 9497930055