/kalakaumudi/media/media_files/2025/02/04/1Pl1EH5HiFsVySFMPK8B.jpeg)
തൃക്കാക്കര: തൃക്കാക്കര കെ.എം.എ.എം കോളേജ് ജംഗ്ഷനിൽ ട്രാഫിക് സുരക്ഷാ ഉപകരണങ്ങളുടെ വിതരണം നിർവഹിച്ചു. പി. ടി തോമസ് ഫൗണ്ടേഷൻന്റെ നേതൃത്വത്തിലാണ് ട്രാഫിക് മീഡിയൻ ഉൾപ്പടെ വിവിധ സുരക്ഷാ ഉപകരണങ്ങൾ സ്ഥാപിച്ചത്.
തൃക്കാക്കരയിലെ തിരക്കേറിയതും സ്ഥിരം അപകട മേഖലയായതിനാലാണ് ഉപകരണങ്ങൾ ലഭ്യമാക്കിയതെന്ന് പി.ടി തോമസ് ഫൗണ്ടേഷൻ ചെയർപേഴ്സൺ ഉമ തോമസ് എം.എൽ.എ പറഞ്ഞു.യാത്രക്കാരുടെയും പൊതുജനങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്നതിന് ഈ ഉപകരണങ്ങൾ വലിയ സഹായകമാവുമെന്ന് പ്രതീക്ഷിക്കുന്നതായും എം.എൽ.എ അഭിപ്രായപ്പെട്ടു.കളമശ്ശേരി നഗരസഭ കൗൺസിലർ പ്രമോദ് തൃക്കാക്കര, ട്രാക്ക് വർക്കിംഗ് പ്രസിഡന്റ് കെ.എം അബ്ബാസ്,ഇടപ്പള്ളി ട്രാഫിക് ഈസ്റ്റ് എസ് ഐ ജോസഫ് ജോർജ് തുടങ്ങിയവർ പങ്കെടുത്തു.