തൃക്കാക്കര : എറണാകുളം ജില്ലയിൽ കഴിഞ്ഞ വർഷം ഗതാഗത നിയമ ലംഘനം നടത്തിയ സംഭവത്തിൽ 1947 പേരുടെ ലൈസൻസ് എറണാകുളം ആർ.ടി.ഓ സസ്പെൻഡ് ചെയ്തത് എറണാകുളം ആർ.ടി.ഒയുടെ പരിധിയിൽ 1,724 ഡ്രൈവിങ് ലൈസൻസും. എൻഫോഴ്‌സ്മെൻ്റ് ആർ.ടി.ഒ പരിധിയിൽ 223 ലൈസൻസുകളും സസ്പെൻഡ് ചെയ്തത്.
കഴിഞ്ഞ ജനുവരി 1 മുതൽ ഡിസംബർ 31 വരെയുള്ള കണക്കാണിത്.ഏറ്റവും കൂടുതൽ ലൈസൻസ് സസ്പെൻഡ് ചെയ്യപ്പെട്ടത് ആഗസറ്റ് മാസത്തിലാണ് 141 പേർ .ഏറ്റവും കുറവ് ഏപ്രിലിൽ മാസത്തിൽ 2 പേരും,റോഡ് അപകടവുമായി ബന്ധപ്പെട്ട കുറ്റങ്ങൾക്ക് 914 പേരുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു.ഇതിൽ 39 പേർ മറ്റുള്ളവരുടെ ജീവനെടുത്ത അപകടം സൃഷ്‌ടിച്ചതിനാണ് ലൈസൻസ് റദ്ദാക്കിയത്. മദ്യപിച്ച് വാഹനം ഓടിച്ചതിൻ്റെ പേരിൽ 710 പേർക്ക് ലൈസൻസ് നഷ്ടമായി.
അമിത വേഗം, അമിത ഭാരം, നമ്പർ പ്ലേറ്റ് മറച്ചു വയ്ക്കൽ, ഹെൽമറ്റും സീറ്റു ബെൽറ്റും ധരിക്കാത്ത ഡ്രൈവിങ്, ഇരുചക്ര വാഹനങ്ങളിൽ 3 പേരെ കയറ്റൽ, മൊബൈൽ ഫോണിൽ സംസാരിച്ചു കൊണ്ടുള്ള ഡ്രൈവിങ്, വാഹനങ്ങളുടെ അനധികൃത രൂപമാറ്റം തുടങ്ങിയ കുറ്റങ്ങളാണ് ലൈസൻസ് സസ്പെൻഷനു കാരണമായി ചുമത്തിയിട്ടുള്ളത്.
ഗതാഗത നിയമ ലംഘനങ്ങൾ: കഴിഞ്ഞ വർഷം ലൈസൻസ് തെറിച്ചത് 1,947
എറണാകുളം ആർ.ടി.ഒയുടെ പരിധിയിൽ 1,724 ഡ്രൈവിങ് ലൈസൻസും. എൻഫോഴ്‌സ്മെൻ്റ് ആർ.ടി.ഒ പരിധിയിൽ 223 ലൈസൻസുകളും സസ്പെൻഡ് ചെയ്തത്.കഴിഞ്ഞ ജനുവരി 1 മുതൽ ഡിസംബർ 31 വരെയുള്ള കണക്കാണിത്.
New Update