/kalakaumudi/media/media_files/2025/11/17/car-2025-11-17-15-16-44.jpg)
അതിരപ്പിള്ളി: അതിരപ്പിള്ളിയില്‍ വിനോദസഞ്ചാരികളുടെ കാര്‍ താഴ്ചയിലേയ്ക്ക് മറിഞ്ഞ് എട്ടുപേര്‍ക്ക് പരിക്ക്. അതിരപ്പിള്ളിക്കടുത്ത് രണ്ടാമത്തെ ചപ്പാത്തിലായിരുന്നു അപകടം. കാര്‍ 40 അടി താഴ്ചയിലേയ്ക്കാണ് മറിഞ്ഞത്.
തിങ്കളാഴ്ച ഉച്ചയ്ക്ക് 1.45 ഓടെയായിരുന്നു അപകടം. കാര്‍ പാര്‍ക്ക് ചെയ്യാന്‍ പുറകോട്ട് എടുത്തപ്പോഴാണ് താഴ്ചയിലേയ്ക്ക് മറിഞ്ഞത്. കൊണ്ടോട്ടി രജിസ്‌ട്രേഷനിലുള്ള കാറാണ് അപകടത്തില്‍പ്പെട്ടത്. അപകടം നടന്ന് അല്‍പസമയത്തിന് ശേഷമാണ് വിവരം പുറത്തറിഞ്ഞത്. കാറിലുണ്ടായിരുന്ന രണ്ട് സ്ത്രീകളുടെ പരിക്ക് ഗുരുതരമാണെന്നാണ് വിവരം.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
