/kalakaumudi/media/media_files/2024/12/09/xbvndKOtmSI4QBVGRsWE.jpg)
കൊട്ടാരക്കര: ദേശീയപാതയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ചു കത്തി 2 പേര്‍ മരിച്ചു. നെടുവത്തൂരില്‍ താമരശ്ശേരി ജംക്ഷനു സമീപം ഇന്നലെ രാത്രി 10.30ന് ആണ് അപകടം. എഴുകോണ്‍ അമ്പലത്തുംകാല സ്വദേശി അഭിഷേക് (27) ദേഹമാസകലം പൊള്ളലേറ്റു സംഭവസ്ഥലത്തു തന്നെ മരിച്ചു. മൈലം സ്വദേശി സിദ്ധിവിനായകിനെ (19) ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
നീലേശ്വരം സ്വദേശികളായ ജീവന്‍, സനൂപ് എന്നിവരെ ഗുരുതര പരുക്കുകളോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. എതിര്‍ദിശകളില്‍നിന്നു വന്ന ബൈക്കുകള്‍ നേര്‍ക്കുനേര്‍ കൂട്ടിയിടിക്കുകയായിരുന്നു. ഇന്ധനച്ചോര്‍ച്ചയുണ്ടായതോടെയാണു വാഹനത്തിനു തീപിടിച്ചത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
