നാളെ സര്‍വീസില്‍നിന്ന് വിരമിക്കാനിരിക്കെ , മണ്ണാര്‍ക്കാട് എംപ്ലോയ്‌മെന്റ് ഓഫീസര്‍ക്ക് മണ്ണാര്‍ക്കാട് നഗരസഭാ ബസ് സ്റ്റാന്റില്‍ സ്വകാര്യ ബസ് ഇടിച്ചു ദാരുണാന്ത്യം.പത്തിരിപ്പാല മണ്ണൂര്‍ പനവച്ച പറമ്പില്‍ കേശവന്റെ മകള്‍ പ്രസന്നകുമാരിയാണ്(56)ആണ് മരിച്ചത്.ഇന്നലെ രാത്രി പതിനൊന്നിനായിരുന്നു അപകടം.സ്റ്റാന്റില്‍ ആളെ ഇറക്കിയ ശേഷം പുറത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിന്റെ വശം തട്ടി താഴേക്ക് വീണ പ്രസന്നകുമാരിയുടെ ദേഹത്തേക്ക് ബസിന്റെ പിന്‍ ചക്രം കയറി ഇറങ്ങുകയായിരുന്നു.ഉടന്‍തന്നെ താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.ജോലിയില്‍നിന്ന് വിരമിക്കുന്നതിന്റെ ഭാഗമായി സഹപ്രവര്‍ത്തകരെയും സുഹൃത്ത്ക്കളെയും ക്ഷണിച്ച് വിരുന്ന് കൊടുക്കാന്‍ തീരുമാനിച്ചിരുന്നു പ്രസന്നകുമാരി.വീട്ടു മുറ്റത്ത് പന്തലൊരുക്കി ഭക്ഷണത്തിനുളള ഓര്‍ഡര്‍ നല്‍കിയ ശേഷമാണ് ജോലിക്കുപോയത്.എന്നും ബസ്റ്റാന്‍ഡില്‍നിന്ന് നടന്നാണ് പ്രസന്നകുമാരി ജോലിക്ക് പോവുക.
വിരമിക്കാനിരിക്കെ ഉദ്യോഗസ്ഥയ്ക്ക് ദാരുണാന്ത്യം
പത്തിരിപ്പാല മണ്ണൂര്‍ പനവച്ച പറമ്പില്‍ കേശവന്റെ മകള്‍ പ്രസന്നകുമാരിയാണ്(56)ആണ് മരിച്ചത്
New Update