/kalakaumudi/media/media_files/l6d095CFQ2162LuadMLG.jpg)
മംഗളൂരു: കീം പരീക്ഷയോടനുബന്ധിച്ച് വിദ്യാർഥികളുടെ തിരക്ക് പരിഗണിച്ച് മംഗളൂരു-തിരുവനന്തപുരം റൂട്ടിലെ നാല് ട്രെയിൻ സർവിസുകളിൽ അധികമായി ജനറൽ കോച്ച് അനുവദിച്ചു. മംഗളൂരു സെൻട്രൽ-തിരുവനന്തപുരം സെൻട്രൽ ഏറനാട് എക്സ്പ്രസ് (16605) ട്രെയിനിന് എട്ട്, ഒമ്പത്, പത്ത് തീയതികളിലും, തിരിച്ചുള്ള ട്രെയിനിന് (16606) 11 വരെയും അധികമായി ഒരു കോച്ച് ഉണ്ടാകും.മംഗളൂരു സെൻട്രൽ-കോയമ്പത്തൂർ ജങ്ഷൻ ഇൻറർസിറ്റി സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (22609) ട്രെയിനിന് പത്തു വരെയും തിരിച്ചുള്ള വണ്ടിക്ക് (22610) 11 വരെയും അധിക കോച്ചുണ്ടാകും.