സുരക്ഷ പ്രശ്നം; ആറ് ട്രെയിനുകളുടെ സർവീസ് അവസാനിപ്പിച്ചു

തിരക്ക് കുറയ്ക്കുക എന്ന ഉദ്ദേശത്തോടെ ആരംഭിച്ച സ്‌പെഷൽ ട്രെയിനുകളാണ് റദ്ദാക്കിയത്. സുരക്ഷ പ്രശ്നങ്ങളും ട്രാഫിക്ക് പ്രശ്‌നങ്ങളും കാരണമാണ് സർവീസ് അവസാനിപ്പിക്കുന്നത്.

author-image
Anagha Rajeev
New Update
train accident
Listen to this article
0.75x1x1.5x
00:00/ 00:00

കേരളത്തിൽ നിന്നും ആറു പ്രത്യേക ട്രെയിനുകളുടെ സർവീസ് അവസാനിപ്പിക്കുകയാണെന്ന് വ്യക്തമാക്കി ഇന്ത്യൻ റെയിൽവേ. നാല് പ്രതിവാര ട്രെയിനുകൾ ഉൾപ്പെടെയുള്ളവയാണ് യാത്ര അവസാനിപ്പിക്കുന്നത്. ഇതോടെ യാത്രക്കാർക്ക് വൻ തിരിച്ചടിയാണുണ്ടായിരിക്കുന്നത്.

തിരക്ക് കുറയ്ക്കുക എന്ന ഉദ്ദേശത്തോടെ ആരംഭിച്ച സ്‌പെഷൽ ട്രെയിനുകളാണ് റദ്ദാക്കിയത്. സുരക്ഷ പ്രശ്നങ്ങളും ട്രാഫിക്ക് പ്രശ്‌നങ്ങളും കാരണമാണ് സർവീസ് അവസാനിപ്പിക്കുന്നത്. റദ്ദാക്കിയ ട്രെയിനുകൾ മംഗളൂരു-കോയമ്പത്തൂർ പ്രതിവാര ട്രെയിൻ (ശനി)-06041- (ജൂൺ എട്ടുമുതൽ 29 വരെ). കോയമ്പത്തൂർ-മംഗളൂരു പ്രതിവാര ട്രെയിൻ (ശനി)-06042- (ജൂൺ എട്ട്- 29). കൊച്ചുവേളി-നിസാമുദ്ദീൻ പ്രതിവാര ട്രെയിൻ (വെള്ളി)-06071- (ജൂൺ ഏഴ്-28).

train cancellation