/kalakaumudi/media/media_files/OcIUx7mW9wje63TTUwwY.jpeg)
കേന്ദ്ര സംയോജിത കീട നിയന്ത്രണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ പീരുമേട് ഡെവലപ്മെൻ്റ് സൊസൈറ്റി ഹാളിൽ വെച്ച് കർഷകർക്കായി പരിശീലന പരിപാടി പീരുമേട് ഡെവലപ്മെൻ്റ് സൊസൈറ്റി ഡയറക്ടർ ഫാ. ജിൽസൺ ജെയിംസ് ഉദ്ഘാടനം ചെയ്യുന്നു
കാക്കനാട് : കേന്ദ്ര സംയോജിത കീട നിയന്ത്രണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ പീരുമേട് ഡെവലപ്മെൻ്റ് സൊസൈറ്റി ഹാളിൽ വെച്ച് കർഷകർക്കായി പരിശീലന പരിപാടി സംഘടിപ്പിച്ചു.പീരുമേട് ഡെവലപ്മെൻ്റ് സൊസൈറ്റി ഡയറക്ടർ ഫാ. ജിൽസൺ ജെയിംസ് ഉദ്ഘാടനം ചെയ്തു. അസിസ്റ്റൻ്റ് പ്ലാൻ്റ് പ്രൊട്ടക്ഷൻ ഓഫീസർ ടോം ചെറിയാൻ അദ്ധ്യക്ഷത വഹിച്ചു. കേന്ദ്ര സംയോജിത കീട നിയന്ത്രണ കേന്ദ്രം മേധാവി മിലൂ മാത്യു വിവിധ തരം സംയോജിത കീട നിയന്ത്രണ മാർഗങ്ങളെക്കുറിച്ച് വിശദമായി സംസാരിച്ചു. അസിസ്റ്റൻ്റ് പ്ലാൻ്റ് പ്രൊട്ടക്ഷൻ ഓഫീസർമാരായ സുബിത പി.ആർ , ടോം ചെറിയാൻ, ലിജു എ.സി സയൻ്റിഫിക് അസിസ്റ്റൻ്റ് ഗണപതി കാർത്തിക എന്നിവർ വിവിധ തരം ജൈവ കീട നിയന്ത്രണ മാർഗ്ഗങ്ങളും ഫിരമോൺ കെണികളെക്കുറിച്ചും സംസാരിക്കുകയും പ്രദർശന വസ്തുക്കൾ കർഷകർക്ക് വിവരിച്ചു കൊടുക്കുകയും ചെയ്തു.