കൃഷി ഓഫീസർമാർക്ക് വേണ്ടി പരിശീലന പരിപാടി ആരംഭിച്ചു

വിവിധ ജില്ലകളിൽ നിന്നെത്തിയ 40 പേരാണ് പരിപാടിയിൽ പങ്കെടുക്കുന്നത്.കൃഷി മേഖലയിൽ പ്രവർത്തിക്കുന്നവരുടെ അറിവും പ്രായോഗിക പരിജ്ഞാനവും വർദ്ധിപ്പിച്ച് കീട രോഗ ബാധകളെ ഫലപ്രദമായി നിയന്ത്രിക്കുന്നതിനുള്ള പരിശീലനമാണ് നൽകുന്നത്.

author-image
Shyam Kopparambil
New Update
1
Listen to this article
0.75x 1x 1.5x
00:00 / 00:00

കാക്കനാട് : കേന്ദ്ര സംയോജിത കീട നിയന്ത്രണ കേന്ദ്രം, എറണാകുളം കൃഷി ഓഫീസർമാർക്ക് വേണ്ടി സംഘടിപ്പിച്ച 5 ദിവസത്തെ പരിശീന പരിപാടി കേന്ദ്രിയ ഭവൻ കാക്കനാട് ആരംഭിച്ചു.ചടങ്ങ് ഇൻകം ടാക്സ് ഡെപ്യൂട്ടി കമ്മീഷണർ   സലീൽ സുന്ദർ ഉദ്ഘാടനം ചെയ്തു.കേന്ദ്ര സംയോജിത കീട നിയന്ത്രണ കേന്ദ്രം മേധാവി  മിലൂ മാത്യു, ഉള്ളൊഴുക്ക് സിനിമ സംവിധായകൻ ക്രിസ്റ്റോ ടോമി ട്രെയിനിംഗ് മാനുവൽ പ്രകാശന കർമ്മം നിർവഹിച്ചു.കേന്ദ്രിയഭവൻ വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ് ശ്രീലത,അസിസ്റ്റൻ്റ് പ്ലാൻ്റ് പ്രൊട്ടക്ഷൻ ഓഫീസർ  ടോം ചെറിയാൻ തുടങ്ങിയവർ സംസാരിച്ചു. 

വിവിധ ജില്ലകളിൽ നിന്നെത്തിയ 40 പേരാണ് പരിപാടിയിൽ പങ്കെടുക്കുന്നത്.കൃഷി മേഖലയിൽ പ്രവർത്തിക്കുന്നവരുടെ അറിവും പ്രായോഗിക പരിജ്ഞാനവും വർദ്ധിപ്പിച്ച് കീട രോഗ ബാധകളെ ഫലപ്രദമായി നിയന്ത്രിക്കുന്നതിനുള്ള പരിശീലനമാണ് നൽകുന്നത്. വിവിധ തരം മിത്ര പ്രാണികളെയും മിത്ര കുമിളുകളെയും ഉപയോഗിച്ചുള്ള ജൈവിക നിയന്ത്രണ മാർഗ്ഗങ്ങളും, ഡ്രോൺ ഉപയോഗിച്ച് ജൈവ നിയന്ത്രണ മാർ്ഗങ്ങൾ അവലംബിക്കുന്ന രീതികളെ കുറിച്ചും, വിവിധതരം പമ്പുകളും നോസിലുകളും ഉപയോഗിച്ച് കൃത്യതയോടെ സ്പ്രേ ചെയ്യുന്ന രീതിയും, നെല്ല്, വാഴ, തെങ്ങ്, പച്ചക്കറി, സുഗന്ധ വിളകൾ എന്നിവയെ സംബന്ധിക്കുന്ന രോഗ കീട നിയന്ത്രണവും വരും ദിവസങ്ങളിൽ കാർഷിക സർവകലാശാലയിലും കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രത്തിലെയും വിദഗ്ദരും വിശദമായി പ്രതിപാദിക്കും.  ജൂലൈ 12 വരെയാണ് പരിശീലന പരിപാടി നടക്കുന്നത്.

ernakulamnews ernakulam kakkanad