മന്ത്രിസ്ഥാനത്തു നിന്ന് മാറ്റുന്നത് അറിയില്ല: എ.കെ ശശീന്ദ്രന്‍

കൊച്ചിയില്‍ നടന്ന യോഗത്തില്‍ മന്ത്രി സ്ഥാനം ചര്‍ച്ചയായില്ല. ദേശീയ സംസ്ഥാനം ഇക്കാര്യത്തില്‍ തന്നെ ബന്ധപ്പെട്ടിട്ടില്ല. മാധ്യമ വാര്‍ത്തകളിലൂടെയുള്ള അറിവ് മാത്രമാണ്.

author-image
Prana
New Update
Saseendran
Listen to this article
0.75x 1x 1.5x
00:00 / 00:00

മന്ത്രി സ്ഥാനത്ത് നിന്ന് മാറ്റിയെന്ന മാധ്യമ വാര്‍ത്തകള്‍ തള്ളി വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍. മന്ത്രി സ്ഥാനത്ത് നിന്ന് മാറ്റുന്നതിനെ കുറിച്ച് അറിയില്ലെന്ന് എ കെ ശശീന്ദ്രന്‍ പറഞ്ഞു. കൊച്ചിയില്‍ നടന്ന യോഗത്തില്‍ മന്ത്രി സ്ഥാനം ചര്‍ച്ചയായില്ല. ദേശീയ സംസ്ഥാനം ഇക്കാര്യത്തില്‍ തന്നെ ബന്ധപ്പെട്ടിട്ടില്ല. മാധ്യമ വാര്‍ത്തകളിലൂടെയുള്ള അറിവ് മാത്രമാണ്. പാര്‍ട്ടി നിലപാട് സംസ്ഥാന പ്രസിഡന്റ് പി സി ചാക്കോ പറഞ്ഞിട്ടുണ്ടെന്നും എ കെ ശശീന്ദ്രന്‍ പറഞ്ഞു.

മന്ത്രി മാറ്റത്തില്‍ തീരുമാനം എടുക്കേണ്ടത് ദേശീയ നേതൃത്വമാണെന്നാണ് പി സി ചാക്കോ പറഞ്ഞത്. മന്ത്രി പദവി രണ്ടര വര്‍ഷക്കാലം എന്ന ധാരണയെക്കുറിച്ച് ചര്‍ച്ചയായിട്ടില്ല. എകെ ശശീന്ദ്രനെ മാറ്റുന്നതിനെ കുറിച്ച് ആരും ചര്‍ച്ച ചെയ്തിട്ടില്ല. സംസ്ഥാന നേതൃത്വം ചര്‍ച്ച ചെയ്തിട്ടില്ല. മന്ത്രിയെ മാറ്റല്‍ തന്റെ അധികാര പരിധിയില്‍ വരുന്നതല്ല. അത്തരം ആവശ്യങ്ങള്‍ തീരുമാനം എടുക്കേണ്ടത് ശരത് പവാറാണെന്നും പി സി ചാക്കോ പറഞ്ഞു.

ഇന്ന് ചേര്‍ന്നത് സെപ്ത് 19 ന് നടക്കുന്ന മണ്ഡല യോഗത്തെ കുറിച്ചുള്ള യോഗം. കൊച്ചിയില്‍ നടന്ന ഡിസിസി യോഗത്തില്‍ മന്ത്രിയെ മാറ്റാന്‍ ഒരു ചര്‍ച്ചയും നടന്നില്ല. ഇങ്ങനെ ഒരു വിഷയം ശരത് പവാറുമായി താന്‍ ചര്‍ച്ച നടത്തിയിട്ടില്ല. പാര്‍ട്ടിയില്‍ പല പ്രശ്‌നങ്ങളും ഉണ്ടാകും. പക്ഷെ, എല്ലാരും സുഹൃത്തുക്കള്‍. പാര്‍ട്ടിയില്‍ തനിക്ക് ശത്രുക്കള്‍ ഇല്ല. ആരെങ്കിലും അഭിപ്രായ വ്യത്യാസം പറഞ്ഞാല്‍ പരിഹാരം കാണുമെന്നും പി സി ചാക്കോ പറഞ്ഞു.

 

minister AK saseendran