ട്രാന്‍സ്ജന്‍ഡര്‍ അമേയ പ്രസാദ് കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരരംഗത്തേക്കെത്തുന്നു

മൂന്ന് സീറ്റ് ആവശ്യപ്പെട്ട് ട്രാൻസ്ജൻഡർ കോൺഗ്രസ് കെപിസിസിക്ക് കത്ത് നൽകിയിരുന്നു.ഇതിന് പിന്നാലെയാണ് അമേയ പ്രസാദിനെ സ്ഥാനാർത്ഥിയാക്കി ആദ്യ സീറ്റ് പ്രഖ്യാപനം.

author-image
Devina
New Update
ameya prasad

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികളുടെ രണ്ടാംഘട്ട പട്ടിക കോൺഗ്രസ് പുറത്തുവിട്ടു .

 13 സ്ഥാനാർഥികളെയാണ് കോൺഗ്രസ് പ്രഖ്യാപിച്ചിരിക്കുന്നത് .

നേരത്തേ, 12 സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരുന്നു.വളരെ സവിശേഷതയാർന്ന വസ്തുത പോത്തൻകോട് ഡിവിഷനിൽ ട്രാൻസ്ജൻഡർ വിഭാഗത്തിൽനിന്നുള്ള അമേയ പ്രസാദ് യുഡിഎഫ് സ്ഥാനാർഥിയായി 
 മത്സരിക്കുന്നു എന്നതാണ് .

മൂന്ന് സീറ്റ് ആവശ്യപ്പെട്ട് ട്രാൻസ്ജൻഡർ കോൺഗ്രസ് കെപിസിസിക്ക് കത്ത് നൽകിയിരുന്നു.

 ഇതിന് പിന്നാലെയാണ് അമേയ പ്രസാദിനെ സ്ഥാനാർത്ഥിയാക്കി ആദ്യ സീറ്റ് പ്രഖ്യാപനം. കൂടാതെ ആലപ്പുഴ, എറണാകുളം ജില്ലകളിലും സീറ്റിന് ധാരണയായിട്ടുണ്ട്.