കോഴിക്കോട്: കോഴിക്കോട് തിരുവമ്പാടി പുല്ലൂരാംപാറയ്ക്ക് സമീപം കെഎസ്ആർടിസി ബസ് കാളിയമ്പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ അടിയന്തര റിപ്പോർട്ട് തേടി ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. അപകടത്തെക്കുറിച്ച് അടിയന്തരമായി അന്വേഷിച്ച് റിപ്പോർട്ട് കൈമാറണമെന്ന് ഗണേഷ് കുമാർ നിർദേശം നൽകി. കെഎസ്ആർടിസി എംഡിയോടാണ് റിപ്പോർട്ട് തേടിയത്. ബസ് പാലത്തിൽ നിന്നും പുഴയിലേക്ക് മറിയാനുണ്ടായ കാരണം ഉൾപ്പെടെ അന്വേഷിച്ച് വിശദമായ റിപ്പോർട്ട് നൽകാനാണ് നിർദേശിച്ചത്.
കോഴിക്കോട് മുത്തപ്പൻപുഴയിൽ നിന്നും തിരുവമ്പാടിക്ക് വന്ന ബസാണ് അപകടത്തിൽപെട്ടത്. ബസ് തലകീഴായി മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് പേരാണ് മരിച്ചത്. ആനക്കാംപൊയിൽ സ്വദേശിനി ത്രേസ്യാമ്മ (75), വേലംകുന്നേൽ കമലം (65) എന്നിവരാണ് മരിച്ചത്. കലുങ്കിൽ ഇടിച്ച് ബസ് മറിയുകയായിരുന്നുവെന്നാണ് വിവരം.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
