വിനോദസഞ്ചാരികളുടെ ‌‌ട്രാവലർ മറിഞ്ഞ് രണ്ടുപേർ മരിച്ചു

തമിഴ് നാട്ടിൽ നിന്നുള്ള വിനോദ സഞ്ചാരികളുടെ വാഹനമാണ് അപകടത്തിൽ പെട്ടത്. തേക്കടി സന്ദർശിച്ച ശേഷം സംഘം മൂന്നാറിലേക്ക് പോകുമ്പോഴായിരുന്നു അപകടം.

author-image
Rajesh T L
New Update
accident

പ്രതീകാത്മക ചിത്രം

തൊടുപുഴ: ഇടുക്കിയിൽ വിനോദ സഞ്ചാരികളുമായെത്തിയ ട്രാവലർ മറിഞ്ഞു രണ്ടുപേർ മരിച്ചു. കുത്തുങ്കൽ വട്ടക്കണ്ണിപ്പാറയിൽ വെച്ചാണ് അപകടമുണ്ടായത്. തമിഴ് നാട്ടിൽ നിന്നുള്ള വിനോദ സഞ്ചാരികളുടെ വാഹനമാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ ശിവഗംഗ സ്വദേശിയായ യുവതിയും പത്തു വയസ്സുള്ള പെൺകുട്ടിയുമാണ് മരിച്ചത്. 

തേക്കടി സന്ദർശിച്ച ശേഷം സംഘം മൂന്നാറിലേക്ക് പോകുമ്പോഴായിരുന്നു അപകടം. അമിത വേഗതയാണ് അപകടകാരണമെന്നാണ് നാട്ടുകാർ പറയുന്നത്. 17 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.

Thodupuzha Idukki accident vattakkannippara