/kalakaumudi/media/media_files/2025/01/10/iss9MxA8EkkcaEnADZr2.jpg)
യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസിന് അറസ്റ്റ് വാറണ്ട്. ജാമ്യവ്യവസ്ഥ ലംഘിച്ച് വിദേശയാത്ര നടത്തിയതിനാണ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. തിരുവനന്തപുരം സി.ജെ.എം. കോടതിയുടേതാണ് നടപടി. പാസ്‌പോര്‍ട്ട് കെട്ടിവയ്ക്കണമെന്ന വ്യവസ്ഥ പാലിക്കാതിരുന്നതിനെ തുടര്‍ന്നാണ് കോടതി അറസ്റ്റ് വാറണ്ട് നല്‍കിയത്.
മുഖ്യമന്ത്രിക്കെതിരായി യു.ഡി.വൈ.എഫിന്റെ നേതൃത്വത്തില്‍ നടത്തിയ നിയമസഭാ മാര്‍ച്ചിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ പി.കെ. ഫിറോസ്, രാഹുല്‍ മാങ്കൂട്ടത്തില്‍ ഉല്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തില്‍ വിടുകയും ചെയ്തിരുന്നു. ഫിറോസിന്റെ ജാമ്യവ്യവസ്ഥയില്‍ പറഞ്ഞ പ്രധാനകാര്യം പാസ്‌പോര്‍ട്ട് സറണ്ടര്‍ ചെയ്യണമെന്നായിരുന്നു.
ഈ വിലക്ക് ലംഘിച്ച് പി.കെ. ഫിറോസ് വിദേശത്തേക്കു പോയെന്ന് പോലീസ് കോടതിയെ അറിയിക്കുകയായിരുന്നു. അഭിഭാഷകനെയടക്കം വിളിച്ചുവരുത്തി ഫിറോസ് എവിടെയെന്ന് കോടതി ചോദിച്ചു. ഇതിന് ഉത്തരമായി അഭിഭാഷകന്‍തന്നെയാണ് ഫിറോസ് തുര്‍ക്കിയിലാണെന്ന് വെളിപ്പെടുത്തിയത്. ഇതോടെയാണ് കോടതി ഫിറോസിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.