ഓടിക്കൊണ്ടിരുന്ന ട്രയിനിന് മുകളില്‍ മരക്കൊമ്പുകള്‍ വീണു

ശക്തമായ മഴ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തിന്റെ പലഭാഗത്തും മരങ്ങള്‍ ഒടിഞ്ഞു വീണിട്ടുണ്ട്.വയനാട്ടിലെ ശക്തമായ മഴയിലും കാറ്റിലും മരച്ചില്ല വീണ് വിദ്യാര്‍ഥിനിക്ക് പരിക്കേറ്റു

author-image
Sneha SB
New Update
TRAIN

തൃശൂര്‍ : ചെറുതുരുത്തിയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിനുമുകളില്‍ മരക്കൊമ്പ് ഒടിഞ്ഞ് വീണു.രാവിലെ പത്ത് മണിയോടെയാണ് സംഭവം ഉണ്ടായത് . യാത്രക്കാരിലാര്‍ക്കും പരിക്കുകളിലില്ല.ജാം നഗര്‍-തിരുനെല്‍വേലി എക്‌സ്പ്രസിന്റെ സെക്കന്റ് ക്ലാസ് ബോഗിക്കു മുകളിലാണ് കാറ്റത്ത് മരക്കൊമ്പ് മറിഞ്ഞ് വീണത്.ഉടന്‍ തന്നെ ലോക്കോ പൈലറ്റ് ട്രെയിന്‍ നിര്‍ത്തി.ടിആര്‍ഡി സംഘം സ്ഥലത്തെത്തി മരം മുറിച്ചു മാറ്റിയ ശേഷമാണ് ട്രെയിന്‍ യാത്ര പുനരാരംഭിച്ചത്.ഒരു മണിക്കോറോളമാണ് ട്രെയിന്‍ നിര്‍ത്തി ഇടേണ്ടി വന്നത്.ശക്തമായ മഴ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തിന്റെ പലഭാഗത്തും മരങ്ങള്‍ ഒടിഞ്ഞു വീണിട്ടുണ്ട്.വയനാട്ടിലെ ശക്തമായ മഴയിലും കാറ്റിലും മരച്ചില്ല വീണ് വിദ്യാര്‍ഥിനിക്ക് പരിക്കേറ്റു.കാലിന് പരിക്കേറ്റ വിദ്യാര്‍ഥിനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പത്തനംതിട്ട ജില്ലയിലും വ്യാപക നാശനഷ്ടം ഉണ്ടായി , ചാലക്കയം റോഡിലും ,വടശ്ശേരിക്കര ചിറ്റാര്‍ റോഡിലും മരങ്ങള്‍ വീണ് ഗതാഗതം തടസ്സപ്പെട്ടു.മലയോരമേഖലയില്‍ രാത്രിയാത്രയ്ക്ക് വിലക്കുണ്ട്.ഗവി അടക്കമുളള വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കും പ്രവേശന വിലക്കുണ്ട്.

heavy rain in kerala heavy rain rain havoc