മുട്ടിൽ മരംമുറി ;അഗസ്റ്റിന്‍ സഹോദരങ്ങള്‍ക്ക് തിരിച്ചടി

വയനാട് അഡീഷനൽ ജില്ലാ കോടതിയുടേതാണ് നടപടി. മരം തിരിച്ചുകിട്ടണം എന്നാവശ്യപ്പെട്ട് പതിനഞ്ചോളം ഹർജികളാണ് അഗസ്റ്റിൻ സഹോദരങ്ങൾ നൽകിയിരുന്നത്. നിയമ വിരുദ്ധമായ ഒരു ഉത്തരവിന്റെ പേരിൽ നിയമ വിരുദ്ധമായാണ് മരങ്ങൾ മുറിച്ചു മാറ്റിയത്

author-image
Devina
New Update
muttil

കൽപ്പറ്റ: വയനാട് മുട്ടിൽ മരം മുറി കേസിൽ ഉൾപ്പെട്ട മുറിച്ചുമാറ്റിയ മരങ്ങൾ കണ്ടുകെട്ടിയ ഡിഎഫ്ഒയുടെ നടപടി കോടതി ശരിവച്ചു. പിടിച്ചെടുത്ത മരങ്ങൾ തിരിച്ചുകിട്ടണം എന്ന് ആവശ്യപ്പെട്ട് കേസിലെ പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾ സമർപ്പിച്ച ഹർജി കോടതി തള്ളി.

വയനാട് അഡീഷനൽ ജില്ലാ കോടതിയുടേതാണ് നടപടി. മരം തിരിച്ചുകിട്ടണം എന്നാവശ്യപ്പെട്ട് പതിനഞ്ചോളം ഹർജികളാണ് അഗസ്റ്റിൻ സഹോദരങ്ങൾ നൽകിയിരുന്നത്.മുറിച്ചുകടത്തിയ 104 ഈട്ടി മരങ്ങൾ വനംവകുപ്പ് കണ്ടുകെട്ടിയ നടപടിക്കെതിരെയായിരുന്നു അപ്പീൽ.

 നിയമ വിരുദ്ധമായ ഉത്തരവിന്റെ അടിസ്ഥാനത്തിൽ മുറിച്ചുമാറ്റിയ മരങ്ങൾ വാങ്ങുക മാത്രമാണ് ചെയ്തത്. ഇത് തിരിച്ച് കിട്ടണം എന്നായിരുന്നു ഹർജിയിലെ ആവശ്യം. നിയമ വിരുദ്ധമായ ഒരു ഉത്തരവിന്റെ പേരിൽ നിയമ വിരുദ്ധമായാണ് മരങ്ങൾ മുറിച്ചു മാറ്റിയത്.

ഈ ഉത്തരവ് സർക്കാർ തിരുത്തുകളും പുതിയ ഉത്തരവിറക്കുകയും ചെയ്തിരുന്നു. ഇത്തരത്തിൽ നിയമ വിരുദ്ധമായി മുറിച്ചുമാറ്റപ്പെട്ട മരങ്ങൾ വനം വകുപ്പിൽ നിന്നും ആവശ്യപ്പെടാൻ കഴിയില്ലെന്നാണ് കോടതി ഉത്തരവിൽ വ്യക്തമാക്കിയത്.