സിപിഎം തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അംഗം വെള്ളനാട് ശശി അറസ്റ്റില്‍. കടയില്‍ അതിക്രമിച്ച് കയറി സ്ത്രീകളെയും കുട്ടികളെയും കയ്യേറ്റം ചെയ്ത പരാതിയിലാണ് അറസ്റ്റ്. ശശിയുടെ അറസ്റ്റ് ആര്യനാട് പോലീസാണ് രേഖപ്പെടുത്തിയത്.ഇന്നലെ പ്രതിക്കെതിരെ ആര്യനാട് പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തിരുന്നു.
തട്ടുകടയുടെ ‘ഊണ് റെഡി’ എന്ന ബോര്‍ഡ് മാറ്റുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്.അരുണ്‍ എന്നയാളുടെ കടയിലായിരുന്നു സംഭവം. ശശി ഉള്‍പ്പെട്ട കയ്യേറ്റത്തിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. ശശി സ്ത്രീകളെ മര്‍ദിക്കാന്‍ ശ്രമിക്കുന്നതും വിഡിയോയിലുണ്ട്. സംഭവത്തെ തുടര്‍ന്ന് കടയുടമ ആര്യനാട് സ്‌റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. അതേസമയം, റോഡില്‍നിന്ന് ബോര്‍ഡ് മാറ്റാന്‍ പറഞ്ഞ തന്നെ കടയില്‍ ഉണ്ടായിരുന്നവരാണ് കയ്യേറ്റം ചെയ്തതെന്നാണ് ശശി പറയുന്നത്.
അതിക്രമം; സിപിഎം നേതാവ് വെള്ളനാട് ശശി അറസ്റ്റില്‍
കടയുടമ ആര്യനാട് സ്‌റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. അതേസമയം, റോഡില്‍നിന്ന് ബോര്‍ഡ് മാറ്റാന്‍ പറഞ്ഞ തന്നെ കടയില്‍ ഉണ്ടായിരുന്നവരാണ് കയ്യേറ്റം ചെയ്തതെന്നാണ് ശശി പറയുന്നത്.
New Update
00:00
/ 00:00