ഗാനഗന്ധർവൻ യേശുദാസിന് ആദരം; കൊച്ചിയിൽ സംഗീത മ്യൂസിയംഒരുങ്ങുന്നു

ഗായകൻ കെ.ജെ.യേശുദാസ് ജനിച്ചു വളർന്ന ഫോർട്ട്‌കൊച്ചിയിലെ വീട് ഏറ്റെടുത്തു സംഗീത മ്യൂസിയമാക്കുമെന്ന് കൊച്ചി കോർപറേഷൻ. യേശുദാസിന്റെ ഗാനങ്ങൾ മുഴങ്ങുന്ന ഗന്ധർവ സംഗീതവീഥിയും ഒരുക്കും.

author-image
Devina
New Update
yesu

കൊച്ചി: ഗായകൻ കെ.ജെ.യേശുദാസ് ജനിച്ചു വളർന്ന ഫോർട്ട്‌കൊച്ചിയിലെ വീട് ഏറ്റെടുത്തു സംഗീത മ്യൂസിയമാക്കുമെന്ന് കൊച്ചി കോർപറേഷൻ.

 സർക്കാരിന്റെയും നാഷനൽ കൾചറൽ ട്രസ്റ്റ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുടെയും സഹായത്തോടെ വീട് ഏറ്റെടുത്ത് യേശുദാസിന്റെ സംഗീത ജീവിതത്തെ ആസ്പദമാക്കിയുള്ള മ്യൂസിയമായി പുനർരൂപകൽപന ചെയ്യുമെന്നു കോർപറേഷൻ ബജറ്റിൽ പ്രഖ്യാപിച്ചു.

ഗാനഗന്ധർവന്റെ ജന്മനഗരത്തിൽ അദ്ദേഹത്തിന് ഉചിതമായ ആദരമൊരുക്കാനാണ് പദ്ധതി നടപ്പാക്കുന്നതെന്നു മേയർ വി.കെ.മിനിമോൾ പറഞ്ഞു.

 6 കോടി രൂപ ചെലവിൽ നടപ്പാക്കുന്ന പദ്ധതികളുടെ വിശദമായ പദ്ധതിരേഖ കോർപറേഷനുകീഴിലുള്ള സെന്റർ ഫോർ ഹെറിറ്റേജ് എൻവയൺമെന്റ് ആൻഡ് ഡവലപ്‌മെന്റ് തയ്യാറാക്കും.

യേശുദാസിന്റെ ഗാനങ്ങൾ മുഴങ്ങുന്ന ഗന്ധർവ സംഗീതവീഥിയും ഒരുക്കും.