തൃക്കാക്കര നഗരസഭ  50 ലക്ഷം രൂപ നൽകും

വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ ഓണാഘോഷ പരിപാടികൾ പൂർണമായും  ഒഴിവാക്കി ആചാര അനുഷ്ഠാനങ്ങൾ മാത്രമായി നടത്താനും തീരുമാനിച്ചു.

author-image
Shyam
New Update
sdsd
Listen to this article
0.75x1x1.5x
00:00/ 00:00


തൃക്കാക്കര :മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് തൃക്കാക്കര നഗരസഭ 50 ലക്ഷം രൂപ  നൽകാൻ തീരുമാനിച്ചു.നഗരസഭ സഭ ചെയർ പേഴ്സൺ രാധാമണി പിള്ളയുടെ അധ്യക്ഷതയിൽ ചേർന്ന  സ്റ്റിയറിങ് കമ്മറ്റി  യോഗത്തിലാണ് തീരുമാനം.വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ ഓണാഘോഷ പരിപാടികൾ പൂർണമായും  ഒഴിവാക്കി ആചാര അനുഷ്ഠാനങ്ങൾ മാത്രമായി നടത്താനും തീരുമാനിച്ചു. യോഗത്തിൽ വൈസ് ചെയർമാൻ പി എം യൂനസ് ,സ്ഥിരം സമിതി അധ്യക്ഷൻമാരായ നൗഷാദ് പല്ലച്ചി ,സ്മിതാ സണ്ണി, പ്രതിപക്ഷനേതാവ് എം കെ ചന്ദ്രബാബു, പ്രതിപക്ഷ ഉപ നേതാവ് എം ജെ ഡിക്സൺ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

kakkanad news onam THRIKKAKARA MUNICIPALITY kochi