തൃക്കാക്കര നഗരസഭ   അബ്ദു ഷാന  വൈസ്.ചെയർമാൻ

22 വോട്ടുകൾ നേടി അബ്ദു ഷാന വിജയിച്ചത്.എൽ.ഡി.എഫ് പിന്തുണയോടെ മത്സരിച്ച  ഇ.പി. കാദർകുഞ്ഞിന് 20 വോട്ടുകൾ ലഭിച്ചു.യു.ഡി.എഫ് കൗൺസിലറുടെ വോട്ട് അസാധുവായി.മാമ്പള്ളി പറമ്പ് വാർഡ് കൗൺസിലറായ രജനി ജീജന്റെ വോട്ടാണ് അസാധുവായത്.

author-image
Shyam Kopparambil
New Update
dasffds

 

# യു.ഡി.എഫ് അംഗത്തിന്റെ വോട്ട് അസാധുവായി  

തൃക്കാക്കര : തൃക്കാക്കര നഗരസഭ വൈസ് ചെയർമാൻ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്  പിന്തുണയോടെ മത്സരിച്ച അബ്ദു ഷാന വിജയിച്ചു. ഇന്നലെ നഗരസഭ കൗൺസിൽ ഹാളിൽ   എൽ.എ ഡെപ്യൂട്ടി കളക്ടർ വിപിൻകുമാറാണ് വരണാധികാരിയുടെ നേതൃത്വത്തിൽ നടന്ന തെരഞ്ഞെടുപ്പിലാണ് 
22 വോട്ടുകൾ നേടി അബ്ദു ഷാന വിജയിച്ചത്.എൽ.ഡി.എഫ് പിന്തുണയോടെ മത്സരിച്ച  ഇ.പി. കാദർകുഞ്ഞിന് 20 വോട്ടുകൾ ലഭിച്ചു.യു.ഡി.എഫ് കൗൺസിലറുടെ വോട്ട് അസാധുവായി.മാമ്പള്ളി പറമ്പ് വാർഡ് കൗൺസിലറായ രജനി ജീജന്റെ വോട്ടാണ് അസാധുവായത്.ബാലറ്റ് പേപ്പറിൽ ഒപ്പിടാൻ മറന്നതാണ് വോട്ട് അസാധുവാക്കാൻ കാരണം. മുസ്ലിം ലീഗ് അംഗം പി.എം. യൂനിസ് മുൻധാരണ പ്രകാരം വൈസ് ചെയർമാൻ സ്ഥാനം രാജിവച്ച ഒഴിവിലേക്കായിരുന്നു തിരഞ്ഞെടുപ്പ്.

# പൊതുമരാമത്ത് സമിതി അധ്യക്ഷ
 അവിശ്വാസ വോട്ടെടുപ്പ് 28 ന്

പൊതുമരാമത്ത് സമിതി അധ്യക്ഷ  സ്ഥാനം സംബന്ധിച്ച് അവിശ്വാസ വോട്ടെടുപ്പ് 28 ന് നടക്കും. പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മിറ്റിയിൽ എൽ.ഡി.എഫിന് മൂന്നും,യു.ഡി.എഫിന് മൂന്ന്,ഒരു സ്വതന്ത്രൻ എന്നിങ്ങനെയാണ് കക്ഷി നില.ഇതിൽ സ്വതന്ത്ര അംഗം  ഇ.പി ഖാദർ കുഞ്ഞ് എൽ.ഡി.എഫിന്റെ  പിന്തുണ  പ്രഖ്യാപിച്ചതോടെയാണ് അവിശ്വാസ വോട്ടെടുപ്പിലേക്ക് നീങ്ങിയത്.

 

Thrikkakara kakkanad THRIKKAKARA MUNICIPALITY kakkanad news