തൃപ്പുണിത്തുറ തിരഞ്ഞെടുപ്പ്: എം.സ്വരാജ് സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി

തനിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ അയ്യപ്പനു ദൈവകോപം ഉണ്ടാകുമെന്നു പറഞ്ഞ് കെ.ബാബു വോട്ടര്‍മാരെ ഭയപ്പെടുത്തിയെന്നായിരുന്നു സ്വരാജിന്റെ ഹര്‍ജിയില്‍ പറയുന്നത്.

author-image
Rajesh T L
New Update
swraj

k babu, m swaraj

Listen to this article
0.75x 1x 1.5x
00:00 / 00:00

കൊച്ചി: തൃപ്പൂണിത്തുറ തിരഞ്ഞെടുപ്പ് കേസില്‍ ഹൈക്കോടതി വിധിക്കെതിരെ എം.സ്വരാജ് സുപ്രീംകോടതിയെ സമീപിച്ചു. കെ.ബാബുവിന്റെ വിജയം ചോദ്യംചെയ്തുള്ള ഹര്‍ജി തള്ളിയതിനെതിരെ അപ്പീല്‍ നല്‍കി.

2021ല്‍ തൃപ്പൂണിത്തുറ മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് എം.സ്വരാജ് ഹൈക്കോടതിയെ സമീപിച്ചത്. യുഡിഎഫ് സ്ഥാനാര്‍ഥിയായ കെ.ബാബുവായിരുന്നു വിജയിച്ചത്. മതചിഹ്നം ഉപയോഗിച്ചു വോട്ടുപിടിച്ചു എന്നതാണു ഹര്‍ജിയില്‍ സ്വരാജ് ചൂണ്ടിക്കാട്ടിയത്. അയ്യപ്പനെ പ്രചാരണായുധമാക്കിയെന്നും എം. സ്വരാജ് ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു. 

തനിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ അയ്യപ്പനു ദൈവകോപം ഉണ്ടാകുമെന്നു പറഞ്ഞ് കെ.ബാബു വോട്ടര്‍മാരെ ഭയപ്പെടുത്തിയെന്നായിരുന്നു സ്വരാജിന്റെ ഹര്‍ജിയില്‍ പറയുന്നത്. വോട്ട് അഭ്യര്‍ഥിച്ചുള്ള സ്ലിപ്പില്‍ ബാബുവിനൊപ്പം അയ്യപ്പന്റെ ചിത്രവും ഉപയോഗിച്ചെന്നും സ്വരാജ് ഹര്‍ജിയില്‍ പറയുന്നുണ്ട്. ഈ ഹര്‍ജി ഹൈക്കോടതി തള്ളിയതിനു പിന്നാലെയാണു സ്വരാജ് സുപ്രീംകോടതിയെ സമീപിച്ചത്. 

 

tripunithuraelection