tripunithura election case
കൊച്ചി: 2021 നിയമസഭ തെരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറയിലെ കെ. ബാബുവിൻറെ വിജയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എം.സ്വരാജ് നൽകിയ ഹർജി തള്ളി ഹൈക്കോടതി.മൂന്നുവർഷത്തെ നിയപോരാട്ടത്തിനൊടുവിലാണ് കെ.ബാബുവിന് അനുകൂലമായി ഇടപെടൽ ഹൈക്കോടതിയുടെ ഭാഗത്ത് നിന്ന് വന്നിരിക്കുന്നത്. അയ്യപ്പൻറെ പേരിൽ വോട്ട് ചോദിച്ചുവെന്നും മതചിഹ്നം ദുരുപയോഗം ചെയ്തെന്നാണ് ഹർജിയിലെ ആരോപണം.
അയ്യപ്പൻറെ പേര് ദുരുപയോഗം ചെയ്താണ് ബാബു വിജയിച്ചത്. അയ്യനെ കെട്ടിക്കാൻ വന്ന സ്വരാജിനെ കെട്ടുകെട്ടിക്കണം എന്ന തരത്തിൽ ചുമരെഴുത്തുകൾ വരെയുണ്ടായി. അയ്യപ്പന് ഒരു വോട്ട് എന്ന് അച്ചടിച്ച സ്ലിപ്പുകൾ വിതരണം ചെയ്തു. ഇതിൽ ബാബുവിൻറെ പേരും ചിഹ്നവുമുണ്ടായിരുന്നു എന്നിവ ഉൾപ്പെടെയായിരുന്നു എം.സ്വരാജിന്റെ ആരോപണം.