/kalakaumudi/media/media_files/2025/01/26/GuVEuviLPNJFL3wILykW.jpg)
trissur
തൃശ്ശൂര്‍: മാള തെക്കന്‍ താണിശ്ശേരി സെന്റ് സേവിയെഴ്സ് പള്ളിയില്‍ പെരുന്നാള്‍ ആഘോഷത്തോടനുബന്ധിച്ച് പടക്കം പൊട്ടിക്കുന്നതിനിടയില്‍ ഗുണ്ട് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തെ തുടര്‍ന്ന് ഒരാള്‍ മരിച്ചു.
താണിശ്ശേരി സ്വദേശി പറേക്കാടന്‍ വീട്ടില്‍ ഫ്രാന്‍സിസ് (54) ആണ് മരിച്ചത്. അപകടം നടന്ന ഉടന്‍ തന്നെ ഫ്രാന്‍സിസിനെ മാളയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
അനധികൃതമായാണോ ഇവിടെ പടക്കം സൂക്ഷിച്ചിരുന്നത് എന്ന കാര്യത്തിടക്കം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആവശ്യമെങ്കില്‍ ഭാരവാഹികള്‍ക്കെതിരെ കേസെടുക്കുമെന്നും പൊലീസ് പറയുന്നു.