കുന്നംകുളത്ത് ആംബുലന്‍സും കാറും കൂട്ടിയിടിച്ച് 2 പേര്‍ക്ക് ദരുണാന്ത്യം

കുന്നംകുളം കാണിപ്പയ്യൂരാണ് അപകടം ഉണ്ടായത്. ആംബുലന്‍സില്‍ ഉണ്ടായിരുന്ന കണ്ണൂര്‍ സ്വദേശിയായ കുഞ്ഞിരാമന്‍ (81), കാര്‍ യാത്രികയായ കുന്നംകുളം സ്വദേശി പുഷ്പ (52) ആണ് മരിച്ചത്

author-image
Biju
New Update
AMB

തൃശൂര്‍: തൃശൂര്‍ കുന്നംകുളത്ത് ആംബുലന്‍സും കാറും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. ആംബുലന്‍സില്‍ ഉണ്ടായിരുന്ന രോഗിയും കാര്‍ യാത്രികയുമാണ് മരിച്ചത്. നാല് പേര്‍ക്ക് പരിക്കേറ്റു. കുന്നംകുളം കാണിപ്പയ്യൂരാണ് അപകടം ഉണ്ടായത്. ആംബുലന്‍സില്‍ ഉണ്ടായിരുന്ന കണ്ണൂര്‍ സ്വദേശിയായ കുഞ്ഞിരാമന്‍ (81), കാര്‍ യാത്രികയായ കുന്നംകുളം സ്വദേശി പുഷ്പ (52) ആണ് മരിച്ചത്.

അതേസമയം, തിരുവനന്തപുരം ജനറല്‍ ആശുപത്രിക്ക് മുന്നില്‍ അമിത വേഗത്തില്‍ നടപ്പാതയില്‍ കയറി കാര്‍ അഞ്ചുപേരെ ഇടിച്ച് തെറിപ്പിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മൂന്നു പേരുടെ നില അതീവ ഗുരുതരമാണ്. 

വട്ടിയൂര്‍ക്കാവ് സ്വദേശി വിഷ്ണുനാഥ്‌ഡ്രൈവിങ്ങ് പരിശീലിക്കുന്നതിനിടെ ബ്രേക്കിന് പകരം ആക്‌സിലേറ്റര്‍ ചവിട്ടിയതിനെ തുടര്‍ന്നാണ് കാര്‍ നടപ്പാതയിലേയ്ക്ക് ഇടിച്ചു കയറിയത്. വിഷ്ണുവിന്റെയും ഒപ്പമുണ്ടായിരുന്ന ബന്ധു വിജയന്റെയും ലൈസന്‍സ് റദ്ദാക്കും.

car accident