തൃശൂര്‍ റെയില്‍വേ പാര്‍ക്കിംഗില്‍ വന്‍ തീപിടിത്തം, നൂറിലേറെ ബൈക്കുകള്‍ കത്തിനശിച്ചു

അറുനൂറിലേറെ ബൈക്കുകളാണ് രണ്ടാം പ്ലാറ്റ്ഫോമിനോട് ചേര്‍ന്നുള്ള സ്ഥലത്ത് പാര്‍ക്ക് ചെയ്തിരുന്നത്. സമീപത്തുള്ള മരത്തിലേക്കും തീ ആളിപടര്‍ന്നിട്ടുണ്ട്.

author-image
Biju
New Update
trissur fire

തൃശൂര്‍: തൃശൂര്‍ നഗരത്തില്‍ വന്‍ തീപിടിത്തം. റെയില്‍വേ സ്റ്റേഷനിലെ ബൈക്ക് പാര്‍ക്കിംങ് ഗ്രൗണ്ടിലാണ് അഗ്‌നിബാധ ഉണ്ടായത്. രണ്ടാം പ്ലാറ്റ് ഫോമിനോട് ചേര്‍ന്നുള്ള പാര്‍ക്കിംങ്ങിലാണ് തീപിടിത്തം ഉണ്ടായിരിക്കുന്നത്. അപകടത്തില്‍ നൂറിലേറെ ബൈക്കുകള്‍ കത്തിനശിച്ചെന്നാണ് പ്രാഥമിക നിഗമനം. തീ ഇപ്പോഴഉം നിയന്ത്രണ വിധേയമാക്കാനായിട്ടില്ല. 

അറുനൂറിലേറെ ബൈക്കുകളാണ് രണ്ടാം പ്ലാറ്റ്ഫോമിനോട് ചേര്‍ന്നുള്ള സ്ഥലത്ത് പാര്‍ക്ക് ചെയ്തിരുന്നത്. സമീപത്തുള്ള മരത്തിലേക്കും തീ ആളിപടര്‍ന്നിട്ടുണ്ട്. അഗ്‌നിശമന സേനയും പോലീസും ചേര്‍ന്ന് തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ജീല്ലയില്‍ നിന്നും സമീപ ജില്ലകളില്‍ നിന്നുമുള്ള കൂടുതല്‍ ഫയര്‍ യൂണിറ്റുകളെ സ്ഥലത്തെത്തിച്ചിട്ടുണ്ട്. 

ആദ്യം രണ്ട് ബൈക്കുകള്‍ക്ക് തീപിടിക്കുകയും പിന്നീട് അത് പടരുകയായിരുന്നെന്നുമാണ് വിവരങ്ങള്‍. അഗ്‌നിബാധയില്‍ ബൈക്കുകളുടെ ഇന്ധന ടാങ്കുകള്‍ പൊട്ടിത്തെറിച്ചത് അപകടത്തിന്റ വ്യാപ്തി വര്‍ധിപ്പിച്ചു.