/kalakaumudi/media/media_files/2025/11/18/is-2025-11-18-17-05-20.jpg)
തിരുവനന്തപുരം: തിരുവനന്തപുരത്ത് പതിനാറുകാരനെ നിരോധിത ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാന്‍ പ്രേരിപ്പിച്ച അമ്മയ്ക്കും രണ്ടാനച്ഛനുമെതിരെ യുഎപിഎ ചുമത്തി കേസെടുത്തു. തിരുവനന്തപുരം വെഞ്ഞാറമ്മൂട് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. കേന്ദ്ര ഇന്ററലിജന്‍സ് വിഷയത്തില്‍ പരിശോധന നടത്തിയ ശേഷമാണ് യുഎപിഎ ചുമത്തിയതെന്നാണ് സൂചന.
വെമ്പായം സ്വദേശിയായ യുവാവ് പത്തനംതിട്ട സ്വദേശിയായ യുവതിയെ വിവാഹം കഴിച്ചു മതമാറ്റിയിരുന്നു. ശേഷം തീവ്ര ചിന്താഗതിയുള്ള ഇയാള്‍ യുവതിയുടെ ആദ്യ വിവാഹത്തിലെ മകനെയാണ് ഐഎസില്‍ ചേരാന്‍ പ്രേരിപ്പിച്ചത്
വിവാഹത്തിന് ശേഷം അമ്മയും രണ്ടാനച്ഛനും യു.കെയിലേക്ക് പോയി. പിന്നീട് കുട്ടി യു.കെയിലെത്തിയപ്പോള്‍ ഇസ്ലാമിക്ക് സ്റ്റേില്‍ ചേരാന്‍ ആഹ്വാനം ചെയ്യുന്ന വീഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പടെ കാട്ടി ബ്രെയിന്‍ വാഷ് ചെയ്യുകയായിരുന്നു.
തുടര്‍ന്ന് യുകെയില്‍ നിന്നും നാട്ടിലെത്തിയ ദമ്പതികള്‍ കുട്ടിയെ ആറ്റിങ്ങല്‍ പരിധിയിലുള്ള മതപഠന ശാലയിലാക്കി. കുട്ടിയുടെ സ്വഭാവത്തിലെ കാര്യമായ മാറ്റം കണ്ടു മതപഠന ശാല അധികൃതര്‍ അമ്മയുടെ വീട്ടില്‍ വിവരമറിയിക്കുകയായിരുന്നു. ഇതോടെ കുട്ടിയുടെ അമ്മയുടെ ബന്ധുക്കളാണ് പൊലീസിനെ വിവരം അറിയിച്ചത്. പിന്നാലെ നടത്തിയ അന്വേഷണത്തില്‍ കുട്ടിയെ ഐഎസില്‍ ചേരാന്‍ പ്രേരിപ്പിച്ചതായി പൊലീസിന് വ്യക്തമായി
ആറ്റിങ്ങല്‍ ഡിവൈഎസ്പി യുടെ നേതൃത്തിലാണ് കേസ് അന്വേഷിക്കുന്നത്. സംസ്ഥാനത്ത് നിരോധിത സംഘടനകളുടെ സ്ലീപ്പര്‍ സെല്ലുകള്‍ സജീവമാകുന്നതെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സംഭവത്തില്‍ എന്‍ഐഎ വിവരശേഖരണം ആരംഭിച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
