പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ആറാട്ട് ഘോഷയാത്ര; തിരുവനന്തപുരം വിമാനത്താവളം ഇന്ന് 5 മണിക്കൂർ‌ അടച്ചിടും

ശനിയാഴ്ച വൈകുന്നേരം നാല് മണി മുതല്‍ രാത്രി ഒൻപത് മണി വരെയാണ് വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങള്‍ നിർത്തിവയ്ക്കുന്നത്.

author-image
Vishnupriya
New Update
ar

തിരുവനന്തപുരം: പത്മനാഭ സ്വാമി ക്ഷേത്രത്തിലെ അല്‍പശി ആറാട്ട് ഘോഷയാത്ര നടക്കുന്നതിനാൽ തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം ഇന്ന് അ‌ഞ്ച് മണിക്കൂർ അടച്ചിടും. ശനിയാഴ്ച വൈകുന്നേരം നാല് മണി മുതല്‍ രാത്രി ഒൻപത് മണി വരെയാണ് വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങള്‍ നിർത്തിവയ്ക്കുന്നത്.

വിമാനങ്ങളുടെ സമയത്തില്‍ മാറ്റം ഉണ്ടാവുന്നതിനാല്‍ യാത്രക്കാർ അതത് വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് തങ്ങളുടെ പുതുക്കിയ യാത്രാ സമയം ശ്രദ്ധിക്കണമെന്നും അധികൃതർ അറിയിച്ചു. തിരുവനന്തപുരം നഗരത്തിന്റെ ചില ഭാഗങ്ങളില്‍ ശനിയാഴ്ച ഉച്ചയ്ക്ക് 3.00 മണി മുതല്‍ ഗതാഗത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് സിറ്റി ട്രാഫിക് പൊലീസും അറിയിച്ചിട്ടുണ്ട്.

pathmanabha swami kshetra araat TRIVANDRUM AIRPORT