/kalakaumudi/media/media_files/2025/02/14/qhkdpCeaIzdTWX6PtfAg.jpg)
Amburi fire
തിരുവനന്തപുരം: അമ്പൂരി പഞ്ചായത്തിലെ കണ്ടംതിട്ട വാര്‍ഡില്‍ കുറിച്ചി പ്രദേശങ്ങളില്‍ വ്യാപകമായി കാട്ടുതീ പടര്‍ന്നു. റോഡില്‍ നിന്നും ഉള്ളിലായ പ്രദേശത്തെ അടിക്കാടിന് തീപിടിച്ചാണ് കാട്ടുതീ പടര്‍ന്നതെന്നാണ് വിവരം. കഴിഞ്ഞദിവസം വൈകുന്നേരം പ്രദേശത്ത് ചെറിയ കാട്ടുതീ പടര്‍ന്നിരുന്നത് ശ്രദ്ധയില്‍പെട്ടതോടെ നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്ന് നിയന്ത്രിച്ചിരുന്നു. എന്നാല്‍, ഇന്ന് ഉച്ചയോടെ അതേപ്രദേശത്തായി വീണ്ടും തീ ആളിപ്പടരുകയായിരുന്നു.
ഫയര്‍ഫോഴ്സ് സംഘവും പ്രദേശവാസികളും സമീപ ഭാഗത്തേക്ക് തീ പടരാതെ കരിയിലകളും ഉണങ്ങിയ മരക്കമ്പുകളുമെല്ലാം മാറ്റി തീ നിയന്ത്രിച്ചതിനാല്‍ വലിയ ദുന്തമാണ് ഒഴിവായത്. ആള്‍പ്പാര്‍പ്പില്ലാത്ത സ്ഥലത്താണ് കാട്ടുതീ പടര്‍ന്നത്. എന്നാല്‍, 150 ഏക്കറോളം വരുന്ന പറങ്കിമാവ്, അക്യേഷ്യ മരങ്ങള്‍ നിന്നിരുന്ന പ്രദേശം പൂര്‍ണമായി കത്തിനശിച്ചു. ഉള്‍പ്രദേശങ്ങളിലും ആണ് തീ പടര്‍ന്ന് കത്തിയത്. പ്രദേശത്തേക്കെത്താന്‍ റോഡ് സൗകര്യങ്ങളില്ലാതിരുന്നതും ഫയര്‍ഫോഴ്‌സ് സംഘത്തെ വലച്ചു.
കള്ളിക്കാട്, കിള്ളി എന്നിവിടങ്ങളില്‍ നിന്നായി രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്‌സ് പലതവണയായി വെള്ളം നിറച്ച് വലിയ ഹോസ് വഴിയാണ് പ്രദേശത്തെത്തിച്ചത്. നിലവില്‍ കാട്ടുതീ പടര്‍ന്നത് ജനവാസകേന്ദ്രമല്ലെന്നും ഇനിയുള്ള സ്ഥലങ്ങള്‍ കൃഷിഭൂമിയും ആള്‍കാര്‍തിങ്ങി പാര്‍ക്കുന്ന പ്രദേശങ്ങളുമായതിനാല്‍ പഞ്ചായത്തും നാട്ടുകാരും ജാഗ്രതയിലാണ്. മരങ്ങളില്‍ തീപിടിച്ച് അത് മറിഞ്ഞ് അടുത്ത് സ്ഥലത്തേക്ക് വീണാണ് നിലവില്‍ തീപടരുന്നത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
