കരമനയില്‍ യുവാവിനെ തലയ്ക്കടിച്ച് കൊന്നു

കമ്പി വടികൊണ്ട് തലക്കടിച്ച ശേഷം ശരീരത്തില്‍ കല്ലെടുത്തിടുകയായിരുന്നു.

author-image
Rajesh T L
New Update
karamana crime

representational image

Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: തിരുവനന്തപുരം കരമനയില്‍ യുവാവിനെ തലക്കടിച്ചു കൊന്നു. കരമന സ്വദേശി അഖില്‍ (26) ആണ് മരിച്ചത്. കാറിലെത്തിയ സംഘമാണ് അഖിലിനെയാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് അറിയിച്ചു. കമ്പി വടികൊണ്ട് തലക്കടിച്ച ശേഷം ശരീരത്തില്‍ കല്ലെടുത്തിടുകയായിരുന്നു. 

പ്രതികള്‍ അഖിലിനെ ഇന്നവോയില്‍ കയറ്റി കൊണ്ട് പോയി മര്‍ദ്ദിച്ച ശേഷം റോഡില്‍ ഉപേക്ഷിക്കുകയായിരുന്നു. കരമന അനന്ദു വധ കേസിലെ പ്രതി അനന്തു കൃഷ്ണന്റെ നേതൃത്വലായിരുന്നു അക്രമമെന്ന് പൊലീസ് അറിയിച്ചു. മീന്‍ കച്ചവടം നടത്തിവരികയായിരുന്നു അഖില്‍. ഒരാഴ്ച മുമ്പ് ബാറിലുണ്ടായ തര്‍ക്കമാണ് കൊലപാതത്തിന് പിന്നില്‍.

trivandrummurder