/kalakaumudi/media/media_files/2025/04/02/BWHxdlXWySVSP42C7O0b.jpg)
തിരുവനന്തപുരം: പഴഞ്ചിറ ദേവീ ക്ഷേത്രത്തിലെ പൊങ്കാല ഉത്സവ ത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. മന്ത്രി വി.ശിവന്‍കുട്ടിയുടെ അധ്യക്ഷതയില്‍ കൂടിയ ഉത്സവ അവലോകന യോഗത്തില്‍ സര്‍ക്കാരിന്റെ വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, വാര്‍ഡ് കൗണ്‍സിലര്‍മാര്‍, വിവിധ സംഘടനം ഭാരവാഹി ക ക്ഷേത്ര ട്രസ്റ്റ് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായി ക്ഷേത്ര പരിസരത്ത് പൊലീസ് എയ്ഡ് പോസ്റ്റ് തുറക്കും. ഭക്തരുടെ തിരക്ക് കണക്കിലെടുത്ത് ആവശ്യാനുസരണം സര്‍വീസ് നടത്തുമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു. പൊങ്കാല ദിവസം ശുദ്ധജല വിതരണത്തിന് കോര്‍പറേഷനും ജലവിഭവവകുപ്പും പ്രത്യേകംസൗകര്യം ഒരുക്കും. വിദഗ്ദധ ഡോക്ടര്‍മാരുടെ പ്രതേയക സംഘവും ആംബുലന്‍സ് സര്‍വീസുകളും മെഡിക്കല്‍ ക്യാമ്പും ഉണ്ടായിരിക്കുമെന്ന് ആരോഗ്യവകുപ്പും അറിയിച്ചു.