കാല്‍നടക്കാര്‍ വിഐപികള്‍ക്കും രക്ഷയില്ല! ഭീതിവിതച്ച് തിരുവനന്തപുരം പേട്ട റോഡ്

അമിത വേഗത തിരിച്ചറിഞ്ഞ് വാഹനനമ്പര്‍ രേഖപ്പെടുത്തുന്ന ക്യാമറകള്‍ നിരത്തുകളില്‍ കുറവാണ്. പൊലീസിന്റെ പക്കല്‍ സ്പീഡ് ക്യാമറകള്‍ ഉണ്ടെങ്കിലും അതുമായി ബൈപ്പാസില്‍ പോയി നിന്ന് പെറ്റിയെണ്ണം കൂട്ടുകയാണ് പൊലീസ് ചെയ്യുന്നത

author-image
Biju
New Update
petta

തിരുവനന്തപുരം: നഗരത്തിലെ പ്രധാന റോഡ്, വിവിഐപികളുടെയും സ്ഥിരം സഞ്ചാര പാത. എന്നിട്ടും ചാക്ക പേട്ട റോഡില്‍ കാല്‍നടയാത്രക്കാര്‍ക്ക് പോലും രക്ഷയില്ല. രാവും പരലുമില്ലാതെ ഇരുചക്രവാഹനങ്ങളുടെ അമിത വേഗവും മത്സരയോട്ടവും നിരന്തരം അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുകയാണ്. 

ഒരാഴ്ചക്കിടെ പേട്ടയില്‍ വാഹനങ്ങളുടെ അമിത വേഗത്തിലുണ്ടായ അപകടത്തില്‍ രണ്ട് ജീവനുകളാണ് പൊലിഞ്ഞത്. പേട്ട റെയില്‍വേ സ്റ്റേഷന്‍ മുതല്‍ പ്രധാന റോഡുവരെ ഏതാനും മീറ്റര്‍ നീളമാണുള്ളത് നിരവധി സ്ഥാപനങ്ങളും കടകളും ഉള്ള സ്ഥലം ട്രെയിനിറങ്ങി യാത്രക്കാര്‍ ബസ് സ്റ്റോപ്പിലേക്ക് നടന്നുപോകുന്ന റോഡ്. ഇവിടെയും രാത്രിയെന്നോ പകലെന്നോ നോക്കാതെയാണ് ബൈക്കുകള്‍ ചീറിപ്പായുന്നത്. റോഡുകളില്‍ ഇടതു സൈഡിലൂടേയും വലതുസൈഡിലൂടെയുമൊക്ക മാറിമാറിയാണ് പോകുന്നത്.

അമിത വേഗത തിരിച്ചറിഞ്ഞ് വാഹനനമ്പര്‍ രേഖപ്പെടുത്തുന്ന ക്യാമറകള്‍ നിരത്തുകളില്‍ കുറവാണ്. പൊലീസിന്റെ പക്കല്‍ സ്പീഡ് ക്യാമറകള്‍ ഉണ്ടെങ്കിലും അതുമായി ബൈപ്പാസില്‍ പോയി നിന്ന് പെറ്റിയെണ്ണം കൂട്ടുകയാണ് പൊലീസ് ചെയ്യുന്നത്. മറ്റ് റോഡുകളിലൊന്നും പൊലീസ് മിന്നല്‍പ്പാച്ചിലുകാരെ പിടിക്കാന്‍ ശ്രമിക്കാറില്ല. പുതിയ കമ്മിഷണര്‍ ഈ വിഷയത്തില്‍ ഇടപെടുമെന്ന പ്രതീക്ഷയിലാണ് ജനങ്ങള്‍.

ഒരു സ്‌പോട്ടില്‍ മിന്നിപ്പായുന്നവരെ കുറിച്ചുള്ള വിവരം തൊട്ടടുത്തുള്ള സ്‌പോട്ടില്‍ ഡ്യൂട്ടിയിലുള്ള പൊലീസുകാരനെ അറിയിച്ചാല്‍ പിടിക്കാവുന്നതേയുള്ളൂ. പക്ഷെ, അതിനൊരു ശ്രമം കൂടി വേണം. അതാണ് ഉണ്ടാകാത്തത്.ഏകീകൃത പരിശ്രമത്തിലൂടെ മാത്രമേ ഇതിനു പരിഹാരം കാണാന്‍ കഴിയുകയുള്ളൂ.