/kalakaumudi/media/media_files/2025/03/28/VSgwrIlrG2YIfQnWTQQm.jpg)
തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തിന് ഏപ്രില്‍ 2ന് കൊടിയേറും. 9ന് വലിയ കാണിക്ക.
10ന് പള്ളിവേട്ട. 11ന് ശംഖുമുഖം കടവില്‍ ആറാട്ട് ഉത്സവം. നാരായണ മന്ത്രങ്ങളുമായി അകമ്പടിസേവിച്ച ഭക്തരുടെ സാന്നിദ്ധ്യത്തില്‍ മിത്രാനന്ദപുരം ക്ഷേത്രത്തില്‍ നിന്ന് മണ്ണുനീര്‍ കോരല്‍ ചടങ്ങുനടത്തി.
ക്ഷേത്രത്തിലെ ആഴാതി ഗണേശന്‍ സ്വര്‍ണക്കുടത്തിലാണ് മണ്ണുനീര്‍ കോരി ക്ഷേത്രത്തില്‍ എത്തിച്ചത്.
തുടര്‍ന്ന് മുളപൂജയ്ക്കുള്ള കലശങ്ങള്‍ നിറച്ചു. ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസര്‍ ബി മഹേഷ്, മാനേജര്‍ ബി ശ്രീകുമാര്‍ എന്നിവര്‍ നേതത്വം നല്‍കി. 31ന് ബ്രഹ്മകലശപൂജ നടക്കും. 365 കുടങ്ങളിലാണ് കലശം നിറയ്ക്കുന്നത്. ഏപ്രില്‍ ഒന്നിന് രാവിലെ ബ്രഹ്മകലശാഭിഷേകം. 2ന് രാവിലെ 8.45ന് കൊടിയേറ്റും ഉണ്ടായിരിക്കും.