ട്രോൾമഴ വോട്ടായില്ല: 'മായാ വി' തോറ്റു

സോഷ്യൽ മീഡിയ നിറഞ്ഞു കളിച്ച തെരഞ്ഞെടുപ്പാണ് കടന്നുപോയത്. അപ്രതീക്ഷിതമായി പല സ്ഥാനാർഥികളും വലിയ ചർച്ചയ്ക്കും ട്രോളുകൾക്കും കാരണമായി. കൂട്ടത്തിൽ ഒരാളായിരുന്നു മായാ വി.

author-image
Shyam Kopparambil
New Update
Screenshot 2025-12-13 at 17-20-47 'മായാ വി.' തോറ്റു ട്രോൾമഴ വോട്ടായില്ല

കൊച്ചി : സോഷ്യൽ മീഡിയ നിറഞ്ഞു കളിച്ച തെരഞ്ഞെടുപ്പാണ് കടന്നുപോയത്. അപ്രതീക്ഷിതമായി പല സ്ഥാനാർഥികളും വലിയ ചർച്ചയ്ക്കും ട്രോളുകൾക്കും കാരണമായി. കൂട്ടത്തിൽ ഒരാളായിരുന്നു മായാ വി. കൂത്താട്ടുകുളം നഗരസഭയിലെ 26-ാം ഡിവിഷനിൽ എൽഡിഎഫ് സ്ഥാനാർഥിയായിരുന്നു മായ. പേരിന്‍റെ പ്രത്യേകതകളുടെ പേരിൽ മായ ട്രോളികളിൽ നിറഞ്ഞിരുന്നു. എന്നാൽ ട്രോളുകൾ വോട്ടാക്കാൻ മായയ്ക്ക് സാധിച്ചില്ല. യുഡിഎഫ് സ്ഥാനാർഥി പി.സി. ഭാസ്കരനോട് മായാ വി പരാജയം ഏറ്റുവാങ്ങുകയായിരുന്നു.

മഴവിൽ മനോരമയിലെ ‘ഒരു ചിരി ഇരുചിരി ബംബർ ചിരി’ അടക്കമുള്ള ടിവി ഷോകളിലൂടെ പരിചിതയായ മായാ വി. വാസന്തി എന്ന അമ്മയുടെ പേരിന്റെ ആദ്യ ഇംഗ്ലിഷ് അക്ഷരം ഒപ്പം ചേർത്തതോടെയാണു ‘മായാ വി’ ആയത്. മായയുടെ പോസ്റ്ററുകൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ട്രോളുകൾക്ക് കാരണമായി.

മമ്മൂട്ടി നായകനായ ‘മായാവി’ സിനിമയിലെ ഡയലോഗുകളും ചിത്രങ്ങളുമെല്ലാം ഉപയോഗിച്ചായിരുന്നു ട്രോളുകൾ. പിന്നാലെ പ്രതികരണവുമായി മായ തന്നെ രംഗത്തെത്തിയിരുന്നു. ‘ട്രോളുകളെ ചിരിച്ചുകൊണ്ട് രണ്ടു കൈയും നീട്ടി സ്വീകരിക്കുന്നു... എന്നാലും കൊന്നിട്ട് പോടെയ്’ എന്നായിരുന്നു ട്രോളർമാർക്ക് മറുപടിയായി മായാ വി. കുറിച്ചത്.

kochi