സംസ്ഥാനത്ത് ട്രോളിംങ് നിരോധനം വരുന്നു;ജൂണ്‍ 9 അര്‍ധരാത്രി മുതല്‍

ട്രോളിംഗ് നിരോധന സമയത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും പട്രോളിങ്ങിനുമായി 9 തീരദേശ ജില്ലകളിലായി 19 സ്വകാര്യ ബോട്ടുകള്‍ വാടകയ്ക്ക് എടുക്കും.

author-image
Sneha SB
New Update
TROLLING


തിരുവനന്തപുരം : കേരളത്തില്‍ ട്രോളിംങ് നിരോധനം വരുന്നു ജൂണ്‍ 9 അര്‍ധരാത്രി മുതല്‍ ജൂലൈ 31 വരെ അമ്പത്തിരണ്ട് ദിവസത്തേക്കാണ് നിരോധനം ഏര്‍പ്പെടുത്തുന്നതായി മന്ത്രി സജി ചെറിയാന്‍ അറിയിച്ചു.ഇതിന്റെ ഭാഗമായി തീരത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്.ട്രോളിംഗ് നിരോധന സമയത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും പട്രോളിങ്ങിനുമായി 9 തീരദേശ ജില്ലകളിലായി 19 സ്വകാര്യ ബോട്ടുകള്‍ വാടകയ്ക്ക് എടുക്കും. കൂടാതെ വിഴിഞ്ഞം, വൈപ്പിന്‍, ബേപ്പൂര്‍ എന്നീ ഫിഷറീസ് സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് മൂന്ന് മറൈന്‍ ആംബുലന്‍സുകളും പ്രവര്‍ത്തിക്കും. കഴിഞ്ഞവര്‍ഷം നിരോധനം നടപ്പാക്കാന്‍ സ്വീകരിച്ച നടപടികള്‍ കൂടുതല്‍ കാര്യക്ഷമമായി ഈ വര്‍ഷവും നടപ്പിലാക്കുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.

fisheries