/kalakaumudi/media/media_files/2026/02/03/wh-2026-02-03-12-11-50.jpeg)
സുനാമി
കവിത- കെ. അബു ഹുറൈറ
കേൾക്കാത്ത പേരെന്ന് കേട്ടിട്ടു ഞെട്ടി
കാര്യം അറിയാതെ ഓടി ജനങ്ങൾ
ലോകം നശിച്ചെന്ന് പലരും പറഞ്ഞു
ലീലാവിലാസങ്ങൾ കാട്ടി സുനാമി
മല പോലെ വന്നുള്ള തിരമാലകളന്ന്
മുക്കിൽ കയറ്റി വലിച്ചിട്ട് പോയി
പിന്നോട്ട് പോയൊരു കടലമ്മയെ കണ്ട്
കരയായി മാറിയങ്കങ്ങൾ കണ്ട്
പലരും അത് കണ്ടിട്ടിറങ്ങി നടന്നു
പലതരം കാഴ്ചകൾ കണ്ടു ചിരിച്ചു
സന്തോഷം കൊണ്ടവർ മനസ് മറന്നു
രാക്ഷസക്കടലമ്മ തിന്നു രസിച്ചു
കടലോരക്കാഴ്ചകളൊക്കെ തകർന്നു
അനവധി മ്പാദ്യം മണ്ണിൽ പൊലിഞ്ഞു
ദൈവ വിധി എന്നോർത്തിട്ടിരന്നു
കാത്തു രക്ഷിക്കണേ എന്നാർത്തു കരഞ്ഞു
കുന്നോളം പൊങ്ങുമാ കടലിൽ കിനാക്കൾ
പൊങ്ങിയൊലിക്കുന്നു ദൂരങ്ങളാകെ
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
