ക്ഷയരോഗനിർമ്മാർജ്ജനം : 100 ദിന പ്രചാരണ പരിപാടികൾക്ക് തുടക്കമായി.

ക്ഷയരോഗ മുക്ത ഭാരതം എന്ന ലക്‌ഷ്യം മുൻനിർത്തിക്കൊണ്ട് കേന്ദ്ര-സംസ്ഥാന ആരോഗ്യ വകുപ്പുകളുടെ നേതൃത്വത്തിൽ ദേശീയ ക്ഷയരോഗ നിർമാർജ്ജന പരിപാടിയുടെ ഭാഗമായി രാജ്യത്ത് നടപ്പിലാക്കുന്ന 100 ദിന ക്ഷയരോഗ നിർമാർജ്ജന - ബോധവൽക്കരണ പരിപാടികളുടെ ജില്ലാ തല ഉത്‌ഘാടനം

author-image
Shyam Kopparambil
New Update
sdsdsss



തൃക്കാക്കര : ക്ഷയരോഗ മുക്ത ഭാരതം എന്ന ലക്‌ഷ്യം മുൻനിർത്തിക്കൊണ്ട് കേന്ദ്ര-സംസ്ഥാന ആരോഗ്യ വകുപ്പുകളുടെ നേതൃത്വത്തിൽ ദേശീയ ക്ഷയരോഗ നിർമാർജ്ജന പരിപാടിയുടെ ഭാഗമായി രാജ്യത്ത് നടപ്പിലാക്കുന്ന 100 ദിന ക്ഷയരോഗ നിർമാർജ്ജന - ബോധവൽക്കരണ പരിപാടികളുടെ ജില്ലാ തല ഉത്‌ഘാടനം നടന്നു. എറണാകുളം കലക്ടറേറ്റിൽ വെച്ച് നടന്ന ചടങ്ങിൽ  ല്ലാ കളക്ടർ   എൻ.എസ്‌.കെ ഉമേഷ്   100 ദിന പ്രചാരണ പരിപാടിയുടെ പോസ്റ്റർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  മനോജ് മൂത്തേടന് നൽകി  ഉദ്ഘാടനം നിർവ്വഹിച്ചു.  അസിസ്റ്റന്റ് കളക്ടർ  അൻജീത് സിംഗ്  , ജില്ലാ ടിബി ഓഫീസർ ഡോ. സുനിത വി. എം,ജില്ലാ എഡ്യൂക്കേഷൻ മീഡിയ ഓഫീസർ  ശ്രീജ സി എം കാക്കനാട് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ഗോപിക പ്രേം,  തുടങ്ങിയവരും ആരോഗ്യ വകുപ്പ് ജീവനക്കാരും പരിപാടിയിൽ പങ്കാളികളായി. 
100 ദിന പ്രചാരണ പരിപാടിയുടെ ഭാഗമായി ജില്ലയിലുടനീളം ജനപ്രതിനിധികൾ, സർക്കാർ-അർദ്ധസർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾ, ആരോഗ്യ കേന്ദ്രങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മറ്റു തൊഴിലിടങ്ങൾ, രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക സംഘടനകൾ, മാധ്യമ സ്ഥാപനങ്ങൾ, തുടങ്ങി വിവിധ മേഖലകളുടെ സഹകരണം ഉറപ്പാക്കി ക്ഷയരോഗ ബോധവൽക്കരണ പരിപാടികളും, ക്ഷയരോഗ നിർണ്ണയ മെഡിക്കൽ ക്യാമ്പുകളും നടക്കും.

health care Health kochi kakkanad kakkanad news