സണ്ണി വെയിന്‍, ലുക് മാന്‍ അവറാന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ നവാസ് സുലൈമാന്‍ സംവിധാനം ചെയ്ത ടര്‍ക്കിഷ് തര്‍ക്കം തിയേറ്ററുകളില്‍ നിന്ന് പിന്‍വലിക്കുന്നതായി നിര്‍മാതാക്കളായ ബിഗ് പിക് ചേര്‍സ്. കൊച്ചിയില്‍ പത്രസമ്മേളനം വിളിച്ചാണ് നിര്‍മ്മാതാക്കള്‍ ഇക്കാര്യം അറിയിച്ചത്. മതനിന്ദ നടത്തിയെന്ന് വിമര്‍ശനങ്ങളെ തുടര്‍ന്നാണ് ചിത്രം പിന്‍വലിക്കുന്നതെന്നാണ് വിവരം. സിനിമയില്‍ ഒരു മതത്തെയും അവഹേളിക്കുന്നില്ലെന്ന് നിര്‍മാതാക്കള്‍ പറഞ്ഞു. തെറ്റിധാരണ മാറ്റിയതിനു ശേഷം ടര്‍ക്കിഷ് തര്‍ക്കം വീണ്ടും തിയേറ്ററുകളില്‍ എത്തിക്കുമെന്നും അവര്‍ വ്യക്തമാക്കി.
നവംബര്‍ 22 നാണ് ചിത്രം റിലീസായത്. മാസി എന്ന യുവാവായി ലുക്മാനും നസ്രത്ത് എന്ന യുവതിയായി ആമിന നിജാമും അഭിനയിച്ച ചിത്രത്തില്‍ സണ്ണി വെയ്ന്‍ പൊലീസ് വേഷത്തിലാണ് എത്തിയത്. ഹരിശ്രീ അശോകന്‍, സുജിത് ശങ്കര്‍, ആമിന നിജാം, ജയശ്രീ, ശ്രീരേഖ, ജോളി ചിറയത്ത്, ഡയാന ഹമീദ്, ജയന്‍ ചേര്‍ത്തല, അസിം ജമാല്‍, തൊമ്മന്‍ മാങ്കുവ, സഞ്ജയ്, ശ്രീകാന്ത്, കലേഷ്, അജയ് നടരാജ്, അജയ് നിബിന്‍, ജുനൈസ്, വൈശാഖ്, വിവേക് അനിരുദ്ധ്, വിവേക് മുഴക്കുന്ന് തുടങ്ങി അറുപതിലേറെ അഭിനേതാക്കള്‍ ഈ ചിത്രത്തില്‍ അഭിനയിച്ചിരുന്നു.
ബിഗ് പിക്‌ചേഴ്‌സിന്റെ ബാനറിള്‍ നാദിര്‍ ഖാലിദ്, അഡ്വക്കേറ്റ് പ്രദീപ് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിച്ചത്. അബ്ദുല്‍ റഹിമാണ് ഛായാഗ്രഹണം. വിനായക് ശശികുമാര്‍, കള്‍ച്ചര്‍ ഹൂഡ് എന്നിവരുടെ വരികള്‍ക്ക് ഇഫ്തിയാണ് സംഗീതം പകര്‍ന്നത്. ദാന റാസിക്, ഹെഷാം, കള്‍ച്ചര്‍ ഹൂഡ് എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചത്. എഡിറ്റിംഗ് നൗഫല്‍ അബ്ദുള്ള, പ്രോഡക്ഷന്‍ കണ്‍ട്രോളര്‍ ജിനു പി കെ, ആര്‍ട്ട് ജയന്‍, കോസ്റ്റ്യൂംസ് മഞ്ജു രാധാകൃഷ്ണന്‍, മേക്കപ്പ് രഞ്ജിത്ത്, സ്റ്റില്‍സ് അനീഷ് അലോഷ്യസ്, ചീഫ് അസോസിയേറ്റ് പ്രേം നാഥ്, പി ആര്‍ ഒ എ എസ് ദിനേശ്.
ടര്‍ക്കിഷ് തര്‍ക്കം തിയേറ്ററുകളില്‍നിന്ന് പിന്‍വലിച്ചു
മതനിന്ദ നടത്തിയെന്ന് വിമര്‍ശനങ്ങളെ തുടര്‍ന്നാണ് ചിത്രം പിന്‍വലിക്കുന്നതെന്നാണ് വിവരം. സിനിമയില്‍ ഒരു മതത്തെയും അവഹേളിക്കുന്നില്ലെന്ന് നിര്‍മാതാക്കള്‍ പറഞ്ഞു.
New Update