ഓൺലൈനിൽ വാങ്ങിയ ടി.വി കേടായി- ഫ്ലിപ്കാർട്ടിന് 36000 രൂപ പിഴയിട്ട് ഉപഭോക്തൃ കോടതി

ഫ്ലിപ്കാർട്ട് ഇന്റർനെറ്റ് പ്രൈവറ്റ് ലിമിറ്റഡ്, ജീവിസ് കൺസ്യൂമർ സർവീസ് എന്നീ സ്ഥാപനങ്ങൾക്കെതിരെ ആലങ്ങാട് സ്വദേശി എൻ.വി. ഡിനിൽ സമർപ്പിച്ച പരാതിയിലാണ് നടപടി.

author-image
Shyam Kopparambil
New Update
sd
Listen to this article
0.75x 1x 1.5x
00:00 / 00:00

കൊച്ചി: വാറന്റി കാലാവധിക്കുള്ളിൽ കേടായ ടി.വി മാറ്റി നൽകിയില്ലെന്ന പരാതിയിൽ ഉപഭോക്താവിന് നഷ്ടപരിഹാരവും കോടതി ചെലവും അടക്കം 36,096 രൂപ നൽകാൻ ജില്ല ഉപഭോക്തൃ കോടതി ഫ്ലിപ് കാർട്ടിന് നിർദ്ദേശം നൽകി. സുഹൃത്തിന്റെ ഓൺലൈൻ അക്കൗണ്ടിലൂടെ വാങ്ങിയ ഉത്പന്നത്തിന് യഥാർത്ഥ ഉപഭോക്താവിന് നഷ്ടപരിഹാരം നൽകാൻ കഴിയില്ലെന്ന കമ്പനിയുടെ വാദം കോടതി തള്ളി.

ഫ്ലിപ്കാർട്ട് ഇന്റർനെറ്റ് പ്രൈവറ്റ് ലിമിറ്റഡ്, ജീവിസ് കൺസ്യൂമർ സർവീസ് എന്നീ സ്ഥാപനങ്ങൾക്കെതിരെ ആലങ്ങാട് സ്വദേശി എൻ.വി. ഡിനിൽ സമർപ്പിച്ച പരാതിയിലാണ് നടപടി.2019 ജനുവരിയിൽ പരാതിക്കാരൻ 17,499 രൂപയ്ക്ക് ഫ്ലിപ്കാർട്ട് മുഖേന 40 ഇഞ്ച് ഫുൾ എച്ച്.ഡി എൽ.ഇ.ഡി സ്മാർട്ട് ടി.വി വാങ്ങി. ഒരു വർഷത്തെ വാറന്റിക്കു പുറമെ രണ്ട് വർഷത്തെ എക്സ്റ്റൻഡഡ് വാറന്റിയുമുണ്ടായിരുന്നു. 2021 ആഗസ്റ്റിൽ ടി.വി പ്രവർത്തനരഹിതമായപ്പോൾ എതിർകക്ഷികളെ സമീപിച്ചു. വാറന്റി നിലവിലുള്ളതിനാലും റിപ്പയർ ചെയ്യാൻ സാധിക്കാത്ത സാഹചര്യത്തിലും 11,096രൂപ തിരികെ നൽകാമെന്ന് എതിർകക്ഷികൾ അറിയിച്ചു. എന്നാൽ വാഗ്ദാനം ചെയ്തതു പോലെ തുക നൽകിയില്ല. തുടർന്നാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് പരാതിക്കാരൻ കോടതിയെ സമീപിച്ചത്.

ഡിനിൽ സ്വന്തം വിലാസത്തിലല്ല ടി.വി വാങ്ങിയത് എന്നതിനാൽ ഇയാൾ തങ്ങളുടെ ഉപഭോക്താവല്ലെന്നായിരുന്നു കമ്പനിയുടെ നിലപാട്. തന്റെ വിലാസത്തിൽ ഫ്ലിപ്കാർട്ടിന് ഷിപ്പിംഗ് സൗകര്യമില്ലാതിരുന്നതിനാലാണ് മറ്റൊരാളുടെ വിലാസത്തിൽ വാങ്ങിയതെന്ന് പരാതിക്കാരൻ ബോധിപ്പിച്ചു. ഇത് ശരിവച്ച് യഥാർത്ഥ ഉപഭോക്താവിന് നഷ്ടപരിഹാരത്തിന് അവകാശമുണ്ടെന്ന് ഡി.ബി. ബിനു അദ്ധ്യക്ഷനും വി. രാമചന്ദ്രൻ, ടി.എൻ. ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ഫോറം വ്യക്തമാക്കി.

ടി.വിയുടെ വിലയായി 11,096 രൂപയും നഷ്ടപരിഹാരമായി 20,000രൂപയും കോടതിച്ചെലവായി 15,000 രൂപയും അടക്കം ആകെ 36,096 രൂപ 30 ദിവസത്തിനകം പരാതിക്കാരന് നൽകണമെന്നാണ് വിധി. പരാതിക്കാരനുവേണ്ടി അഡ്വ. എസ്. അജോഷ് ഹാജരായി.

consumer court kochi ernakulam ernakulamnews Ernakulam News